)
പാലക്കാട്: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ, പരാതിക്കാരി എത്തിയ ദിവസത്തെ സിസിടിവി ദൃശ്യം അന്വേഷണ സംഘത്തിന് ലഭിച്ചില്ല. സിസിടവിയുടെ ഡിവിആറിന് ബാക്ക്അപ്പ് കുറവായതിനാലാണ് ലഭിക്കാത്തത്. അതിനാൽ സമീപത്തെ സിസിടിവി ദൃശ്യം പരിശോധിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം.
മെയ് അവസാന ആഴ്ചയിൽ രണ്ട് ദിവസമാണ് യുവതി ഫ്ലാറ്റിൽ എത്തിയ്ത്. ഇന്ന് രാവിലെ രാഹുലിൻ്റെ കുന്നത്തൂർമേടിലുള്ള ഫ്ലാറ്റിലെത്തി പോലീസ് തെളിവെടുത്തു. എംഎൽഎയുടെ ഔദ്യോഗിക വാഹനം പാലക്കാട്ടെ ഫ്ലാറ്റിൽ തന്നെയുണ്ടെന്നും പോലീസ് അറിയിച്ചു. ഫ്ലാറ്റിൽ വീണ്ടും പരിശോധന നടത്തുമെന്നാണ് വിവരം.രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ശക്തമാക്കിയിരിക്കുകയാണ് പോലീസ്. എല്ലാ ജില്ലകളിലും അന്വേഷണം നടത്താൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി നിർദ്ദേശം നൽകി. രാഹുൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ടെങ്കിലും അത് അറസ്റ്റിന് തടസമാകില്ല എന്നാണ് പോലീസ് അറിയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.