Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസിൽ ഉപാധികളോടെ മുൻകൂർ ജാമ്യം

 പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ പരാതിയിൽ മുൻകൂർ ജാമ്യം നൽകി കോടതി . 

Written by - Arathi N Aji | Last Updated : Dec 10, 2025, 01:37 PM IST
  • ബംഗളൂരുവിലുള്ള 23 കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി 2023 ൽ ബലാത്സംഗം ചെയ്തു എന്നാണ് പരാതി.
  • തിരുവനന്തപുരം സെഷൻസ് കോടതിയിലെ അടച്ചിട്ട മുറിയിലായിരുന്നു രാഹുലിൻ്റെ മുൻകൂർ ജാമ്യഹർജി പരിഗണിച്ചത്.
Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസിൽ ഉപാധികളോടെ മുൻകൂർ ജാമ്യം

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ പരാതിയിൽ മുൻകൂർ ജാമ്യം നൽകി കോടതി .  എല്ലാ തിങ്കളാഴ്ചകളിലും ഒപ്പിടണം, അന്വേഷണവുമായി പൂർണമായും സഹകരിക്കണം, അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണം എന്നീ ഉപാധികളോടെയാണ് കോടതി അനുവധിച്ചത്. തിരുവനന്തപുരം സെഷൻസ് കോടതിയിലെ അടച്ചിട്ട മുറിയിലായിരുന്നു രാഹുലിൻ്റെ മുൻകൂർ ജാമ്യഹർജി പരിഗണിച്ചത്.

Add Zee News as a Preferred Source

ബംഗളൂരുവിലുള്ള 23 കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി 2023 ൽ ബലാത്സംഗം ചെയ്തു എന്നാണ് പരാതി. സംസാരിക്കാൻ എന്ന് പറഞ്ഞ് രാഹുലിൻ്റെ ഉടമസ്ഥതയിലുള്ള ഔട്ട്ഹൌസിൽ കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പരാതിക്കാരി നൽകിയ മൊഴിയിൽ പറയുന്നുത്. തന്നെ ആക്രമിക്കാനാണെന്ന് മനസ്സിലാക്കിയപ്പോൾ പരാതിക്കാരി രാഹുലിനോട് കരഞ്ഞ് കാലുപിടിച്ചിട്ടും പീഡിപ്പിക്കുകയായിരുന്നു. ലൈംഗിക ആക്രമണത്തിന് ശേഷം രാഹുൽ വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ ഭയമായിരുന്നതിനാലാണ് വിവരം പുറത്ത് പറയാത്തതെന്നും പരാതിക്കാരി വെളിപ്പെടുത്തി. ബലാത്സംഗത്തിന് ശേഷവും രാഹുൽ പല തവണ നിർബന്ധിച്ചുവെന്നും അതിജീവിത പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഹാജരാക്കി. എസ് പി പൂങ്കഴലിക്കാണ് കേസിൻ്റെ ചുമതല നൽകിയിരിക്കുന്നത്.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Arathi N Aji

Journalist in Zee Malayalam News ...Read More

Trending News