)
പാലക്കാട്: സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന വിവാദങ്ങൾക്കിടെ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്. പാലക്കാട് എംഎൽഎ ആയ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാരോപണങ്ങൾ ഉയർന്നതിന് പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയും കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
ഇതിന് ശേഷം ആദ്യമായാണ് രാഹുൽ പാലക്കാടെത്തുന്നത്. നിയമസഭാ സമ്മേളനത്തിൽ ഒരു ദിവസം എത്തിയ ശേഷം രാഹുൽ സ്വദേശമായ അടൂരിലേക്ക് മടങ്ങിയിരുന്നു. രാഹുൽ മാങ്കൂട്ടം പാലക്കാട്ടേക്ക് വരുന്നതിന് മുന്നോടിയായി ഇന്ന് രാവിലെ എംഎൽഎ ഓഫീസ് തുറന്നിരുന്നു.
ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകരും എത്തി. പോലീസ് സ്ഥലത്ത് സുരക്ഷ വർധിപ്പിച്ചു. സിപിഎമ്മും ബിജെപിയും പ്രതിഷേധവുമായി എത്തുമെന്ന സംശയത്തെ തുടർന്നാണ് സുരക്ഷ വർധിപ്പിച്ചത്. രാഹുലിന് തടയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.