പത്തനംതിട്ട: ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തെ എസ്ഐടി കസ്റ്റഡിയിലാണ് വിട്ടിരിക്കുന്നത്. രാഹുലിനെ കസ്റ്റഡിയിൽ ലഭിച്ചതോടെ ഇനി എസ്ഐടി തെളിവെടുപ്പ് നടത്തും. മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നത്. 15ന് വൈകിട്ട് രാഹുലിനെ കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശമുണ്ട്. ജനുവരി 16ന് ജാമ്യാപേക്ഷ പരിഗണിക്കുമെന്നാണ് വിവരം.
രാഷ്ട്രീയ പ്രേരിതമായ മെനഞ്ഞെടുത്ത കേസാണിതെന്നാണ് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ചട്ടംലംഘിച്ചാണ് പരാതി സ്വീകരിച്ചത്. അറസ്റ്റിനുള്ള കാരണങ്ങൾ പോലീസിന് പ്രതിയെ ബോധ്യപ്പെടുത്താനായില്ല. ഭരണഘടനാവകാശ ലംഘനമുണ്ടായെന്നും രാഹുൽ കോടതിയിൽ വാദിച്ചു. സാക്ഷികൾ വേണമെന്നുള്ള ചട്ടം പോലും പാലിച്ചില്ല എന്നും പ്രതിഭാഗം വാദിച്ചു.
അതേസമയം ഇലക്ട്രോണിക് വസ്തുക്കൾ ഉൾപ്പെടെ കണ്ടെത്താനുണ്ട്. അതിനായി പാലക്കാട് കൊണ്ടുപോയി തെളിവെടുക്കണം എന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









