)
പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ മൂന്നാം ബലാത്സംഗക്കേസിലെ ജാമ്യാപേക്ഷയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. രണ്ടാഴ്ചയായി ജയിലിൽ കഴിയുന്ന രാഹുലിന്റെ ജാമ്യഹർജിയെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തു.
സമാനമായ മറ്റ് രണ്ട് കേസുകളിൽ കൂടി ഇദ്ദേഹം പ്രതിയാണെന്ന കാര്യവും പരാതിക്കാരി നേരിട്ടത് അതിക്രൂരമായ പീഡനമാണെന്ന വാദവുമാണ് പ്രോസിക്യൂഷൻ മുന്നോട്ടുവെച്ചത്. എന്നാൽ, ഈ ആരോപണങ്ങളെ രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ നിഷേധിച്ചു.
പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ബലാത്സംഗമല്ലെന്നും ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. ഇത് ശരിവെക്കുന്ന തരത്തിലുള്ള ഡിജിറ്റൽ തെളിവുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇരുവിഭാഗത്തിന്റെയും വാദങ്ങൾ പൂർത്തിയായ സാഹചര്യത്തിലാണ് കോടതി ഇന്ന് വിധി പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.