)
തിരുവനന്തപുരം: ലൈംഗികാരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിനെതിരായ പാർട്ടി തീരുമാനം ഇന്നുണ്ടായേക്കുമെന്ന് റിപ്പോർട്ട്. രാഹുലിന്റെ എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാജിക്ക് പകരം സസ്പെൻഷനാണ് പാർട്ടി സജീവമായി പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്.
വിഷയത്തില്‍ ഇന്ന് ഒരു തീരുമാനം ഉണ്ടയേക്കുമെന്നാണ് റിപ്പോർട്ട്. രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും പാലക്കാട് അടിക്കടി ഉപതിരഞ്ഞെടുപ്പ് വന്നാൽ തിരിച്ചടിയാകും എന്ന വിലയിരുത്തലാണ് പാർട്ടിയിൽ ഉയരുന്നത്. അതുകൊണ്ടുതന്നെ എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാജിക്ക് ശക്തമായ സമ്മർദ്ദം ഉയർത്തിയ നേതാക്കൾ പോലും അയഞ്ഞു തുടങ്ങിയിട്ടുണ്ട്. രാഹുലിനെ സസ്പെൻഡ് ചെയ്ത് വിവാദങ്ങളെക്കുറിച്ചു അന്വേഷിക്കാൻ ഒരു കമ്മിറ്റിയെ വയ്ക്കാനും നീക്കമുണ്ട്.
ഇതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കാനുള്ള സാധ്യത മങ്ങിയിട്ടുണ്ട്. രാജിക്ക് പകരം രാഹുലിനെ സസ്പെൻഡ് ചെയ്തേക്കും. നേതാക്കളുടെ ചർച്ചയിലാണ് രാജി എന്ന കടുത്ത നിലപാട് സസ്പെൻഷനിലേക്ക് മാറിയത്. രാജിവെച്ചാൽ പാലക്കാട് വീണ്ടും ഉപതിരഞ്ഞെടുപ്പ് വരും എന്നുള്ളത് തന്നെയാണ് പാർട്ടി നേരിടുന്ന പ്രധാന പ്രശ്നം. രണ്ട് ഉപതിരഞ്ഞെടുപ്പുകൾ അടുപ്പിച്ച് പാലക്കാട് അടിച്ചേൽപ്പിച്ചു എന്നുള്ള വിമർശനം പാർട്ടിക്ക് തിരിച്ചടിയാകുമെന്നും വിലയിരുത്തുന്നുണ്ട്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജിക്കൊപ്പം രാഹുലിന്റെ സസ്പെൻഷൻ കൂടി ആകുമ്പോൾ രാഷ്ട്രീയ എതിരാളികളുടെ ആരോപണങ്ങളെ നേരിടാൻ കഴിയും എന്നാണ് പാർട്ടി വിലയിരുത്തൽ. എന്തായാലും വിഷയത്തിൽ അന്തിമ തീരുമാനം ഇന്ന് ഉണ്ടാകും എന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.