)
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാമത്തെ പരാതിയിൽ യുവതിയുടെ വിവരങ്ങൾ പോലീസിന് ലഭിച്ചു. കെപിസിസിക്ക് പരാതി നൽകിയ യുവതിയുടെ വിശദാംശങ്ങളാണ് പോലീസിന് ലഭിച്ചത്.
പ്രത്യേക അന്വേഷണ സംഘം സംസ്ഥാനത്തിന് പുറത്തുള്ള യുവതിയുടെ മൊഴിയെടുക്കും. യുവതി സുഹൃത്തിന്റെ സഹായത്തോടെയാണ് കെപിസിസിക്ക് പരാതി നൽകിയത്. പരാതിക്കാരിയായ യുവതി മൊഴിയിൽ ഉറച്ചുനിന്നാൽ രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്കുമുറുകും.
അതേസമയം, ഇന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ കോടതി വിധി പറയും. പ്രോസിക്യൂഷൻ രണ്ടാമത്തെ ബലാത്സംഗ കേസിന്റെ എഫ്ഐആർ കോടതിയിൽ നൽകും. പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷയിൽ വിധി പറയുക.
കുടുംബപ്രശ്നം പറയുന്നതിന് സമീപിച്ച നിസഹായ ആയ സ്ത്രീയെ ഭീഷണിപ്പെടുത്തി നഗ്നദൃശ്യം പകർത്തി ബലാത്സംഗം ചെയ്തതായും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിയതായുമാണ് ആദ്യത്തെ പരാതി. യുവതിയുടെ ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിട്ടുള്ളതെന്നും, ഗർഭഛിദ്രം യുവതിയുടെ സമ്മതപ്രകാരമായിരുന്നു എന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.