സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ മൂന്നു ദിവസം കനത്ത മഴക്ക് സാധ്യത

 

Last Updated : Sep 28, 2020, 07:58 PM IST
  • രാജ്യത്തിന്‍റെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ മൂന്നു ദിവസത്തേയ്ക്ക് ഇടിമിന്നലോടെയുള്ള കനത്ത മഴയ്ക്ക്‌ സാധ്യത
സംസ്ഥാനത്ത്  ചൊവ്വാഴ്ച മുതല്‍ മൂന്നു ദിവസം കനത്ത മഴക്ക് സാധ്യത

 

Thiruvananthapuram: രാജ്യത്തിന്‍റെ തെക്കന്‍ സംസ്ഥാനങ്ങളില്‍  ചൊവ്വാഴ്ച  മുതല്‍ മൂന്നു ദിവസത്തേയ്ക്ക്  ഇടിമിന്നലോടെയുള്ള കനത്ത മഴയ്ക്ക്‌ (Heavy Rain)  സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ  വകുപ്പ് (IMD)... 

കേരള-തമിഴ് നാട് അതിര്‍ത്തി പ്രദേശം, കര്‍ണാടകയുടെ തെക്കന്‍ മേഖല, ആന്ധ്ര പ്രദേശിന്‍റെ വടക്ക് കിഴക്ക് തീരം, വടക്ക് കിഴക്ക് കുന്നിന്‍ പ്രദേശം, പടിഞ്ഞാറന്‍ തെലങ്കാന, പശ്ചിമ ബംഗാള്‍, കിഴക്കന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് ഇടിമിന്നലോടെ മഴക്ക് സാധ്യതയുള്ളത്.

Also read: Heavy Rain: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും,  4 ജില്ലകളില്‍  Red Alert

മണ്‍സൂണ്‍ പിന്‍വാങ്ങിയെങ്കിലും  കേരളത്തില്‍ പലയിടങ്ങളിലും  ശക്തമായ മഴ തുടരുകയാണ്.   ഇടിമിന്നലോടെയുള്ള കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് ഉള്ളതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  അറിയിച്ചു.

Also read: കേരളത്തില്‍ വീണ്ടും lock down? 4 ജില്ലകളില്‍ കോവിഡ് വ്യാപനം അതീവ രൂക്ഷം

 

More Stories

Trending News