)
തിരുവനന്തപുരം: കേരള-കർണാടക തീരത്തിന് സമീപം തെക്ക് കിഴക്കൻ അറബിക്കടൽ ലക്ഷദ്വീപ് മേഖലക്ക് മുകളിലെ ശക്തി കൂടിയ ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്കൻ കേരളത്തിന് മുകളിൽ ഉയർന്ന ലെവലിൽ ചക്രവാതചുഴി നിലനിൽക്കുന്നുവെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത. ആൻഡമാൻ കടലിനും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ഒക്ടോബർ 21ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും. തുടർന്നുള്ള 48 മണിക്കൂറിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യത.
തെക്കൻ കേരളത്തിന് മുകളിലെ ചക്രവാതചുഴി, കന്യാകുമാരി, ശ്രീലങ്ക വഴി തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ വരെ ന്യൂനമർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നു. കേരളത്തിൽ ഇനിയുള്ള ഒരാഴ്ച ഇടിമിന്നൽ, മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പുണ്ട്. തുലാവർഷത്തിന്റെ ഭാഗമായുള്ള മഴ നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്നതിനാൽ ഉച്ചക്ക് ശേഷവും രാത്രി മഴയിലും വർധനവ് പ്രതീക്ഷിക്കുന്നു.
കാലവർഷത്തിൽ നിന്ന് വ്യത്യസ്തമായി കുറഞ്ഞ സമയത്ത് ഇടി മിന്നലോടു കൂടിയ ശക്തമായ മഴയാണ് ഇനിയുള്ള ദിവസങ്ങളിൽ തുലാവർഷ സീസണിൽ പ്രതീക്ഷിക്കുന്നത്. അതിനാൽ പൊതുജനങ്ങൾ ജാഗ്രതപാലിക്കണമെന്ന് നിർദേശമുണ്ട്. ഇനിയുള്ള രണ്ട് മാസക്കാലം ചക്രവാതച്ചുഴി, ന്യൂനമർദ്ദം, ചുഴലിക്കാറ്റ് എന്നിവ വർധിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികളും മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.