സംസ്ഥാനത്ത് വീണ്ടും കനത്ത മഴ; ഇടുക്കിയില്‍ ജലനിരപ്പ്‌ ഉയരുന്നു

സംസ്ഥാനത്ത് വീണ്ടും കനത്ത മഴ. കഴിഞ്ഞ രാത്രി മുതല്‍ മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്.

Last Updated : Aug 8, 2018, 12:49 PM IST
 സംസ്ഥാനത്ത് വീണ്ടും കനത്ത മഴ; ഇടുക്കിയില്‍ ജലനിരപ്പ്‌ ഉയരുന്നു

തിരുനന്തപുരം: സംസ്ഥാനത്ത് വീണ്ടും കനത്ത മഴ. കഴിഞ്ഞ രാത്രി മുതല്‍ മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്.

കനത്ത മഴമൂലം ജലാശയങ്ങളില്‍ താഴ്ന്നു തുടങ്ങിയിരുന്ന ജലനിരപ്പ്‌ വീണ്ടും ഉയര്‍ന്നുതുടങ്ങി. 
ഇടുക്കി ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളിലെ കനത്ത മഴയെ തുടര്‍ന്ന് ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 2 ദിവസത്തിന് ശേഷം ശക്തമായ നീരൊഴുക്കാണ് രേഖപ്പെടുത്തിയത്. 

നിലവില്‍ 2396.86 അടിയാണ് ജലനിരപ്പ്. ഇത് 2398 അടിയിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് നേരത്തെ വൈദ്യുതി മന്ത്രി എംഎം മണി അറിയിച്ചിരുന്നു.

അണക്കെട്ടിന്‍റെ സംഭരണശേഷിയുടെ 92% വെള്ളമാണ് ഇപ്പോള്‍ ഉള്ളത്. ഇപ്പോഴത്തെ മഴയുടെ അളവും നീരൊഴുക്കിന്‍റെ തോതും കണക്കിലെടുത്താല്‍ ജലനിരപ്പ് 2398 എത്താന്‍ അധിക ദിവസം എടുത്തേക്കില്ല. 
എന്നാല്‍ മഴ വീണ്ടും കുറയുകയും വൈദ്യുതോല്‍പാദനം പൂര്‍ണമായ തോതില്‍ നടക്കുകയും ചെയ്താല്‍ ചെറുതോണി അണക്കെട്ട് തുറക്കേണ്ടി വരില്ലെന്ന നിലപാടിലായിരുന്നു അധികൃതര്‍.

ശക്തമായ മഴയില്‍ ബാണാസുര സാഗര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നാല് ഷട്ടറുകളും ഉയര്‍ത്തി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

 

Trending News