പന്ത്രണ്ട് കോടിയുടെ ഭാഗ്യം തേടിയെത്തിയത് കണ്ണൂര്‍ സ്വദേശിയെ!

തിങ്കളാഴ്ച നറുക്കെടുത്ത ക്രിസ്മസ് പുതുവത്സര ലോട്ടറിയുടെ ഒന്നാം സമ്മാനം കണ്ണൂര്‍ സ്വദേശിയ്ക്കാണ്.വയനാട് ജില്ലയിലെ ഏജെന്റ് സനീഷ് വിറ്റ എസ് ടി 269609 എന്ന ടിക്കറ്റിനാണ് സമ്മാനം.30 ശതമാനം നികുതിയും എജെന്റിന്റെ കമ്മീഷനും കഴിഞ്ഞുള്ള തുക രാജന് ലഭിക്കും.

Last Updated : Feb 12, 2020, 10:19 PM IST
  • പയ്യന്‍ ലോട്ടറി ഏജന്‍സിയുടെ തലശ്ശേരി റോഡിലുള്ള ചില്ലറ വില്‍പ്പന ശാലയില്‍ നിന്നാണ് രാജന്‍ ടിക്കറ്റ് എടുത്തത്.ലോട്ടറി ഏജന്റ് സനീഷ് താന്‍ ടിക്കറ്റ്‌ വിറ്റത് ജനുവരി 15 നൊ അതിനോട് അടുപ്പിച്ച ദിവസങ്ങളിലോ ആണെന്ന് വ്യക്തമാക്കിയിരുന്നു.
പന്ത്രണ്ട് കോടിയുടെ ഭാഗ്യം തേടിയെത്തിയത് കണ്ണൂര്‍ സ്വദേശിയെ!

തിങ്കളാഴ്ച നറുക്കെടുത്ത ക്രിസ്മസ് പുതുവത്സര ലോട്ടറിയുടെ ഒന്നാം സമ്മാനം കണ്ണൂര്‍ സ്വദേശിയ്ക്കാണ്.വയനാട് ജില്ലയിലെ ഏജെന്റ് സനീഷ് വിറ്റ എസ് ടി 269609 എന്ന ടിക്കറ്റിനാണ് സമ്മാനം.30 ശതമാനം നികുതിയും എജെന്റിന്റെ കമ്മീഷനും കഴിഞ്ഞുള്ള തുക രാജന് ലഭിക്കും.

സമ്മാന തുകയുടെ പത്ത് ശതമാനമാണ് എജെന്റിന്റെ കമ്മീഷന്‍.കണ്ണൂര്‍ മാലൂര്‍ കൂത്തുപറമ്പില്‍ പുരന്നേല്‍ രാജനാണ് 12 കോടിയുടെ ഭാഗ്യം കടാക്ഷിച്ചത്.ആതിര,വിജില്‍,അക്ഷര എന്നിവരാണ് രാജന്‍റെ മക്കള്‍.

പയ്യന്‍ ലോട്ടറി ഏജന്‍സിയുടെ തലശ്ശേരി റോഡിലുള്ള ചില്ലറ വില്‍പ്പന ശാലയില്‍ നിന്നാണ് രാജന്‍ ടിക്കറ്റ് എടുത്തത്.ലോട്ടറി ഏജന്റ് സനീഷ് താന്‍ ടിക്കറ്റ്‌ വിറ്റത് ജനുവരി 15 നൊ അതിനോട് അടുപ്പിച്ച ദിവസങ്ങളിലോ ആണെന്ന് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ആരാണ് ആ ഭാഗ്യശാലി എന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ഭാഗ്യശാലി പ്രത്യക്ഷപെട്ടിരിക്കുകയാണ്.ഒരുനല്ല വീട് മറ്റ് സൌകര്യങ്ങള്‍ എന്നിവ ഇനിയെങ്കിലും സ്വന്തമാക്കാം എന്നുള്ള പ്രതീക്ഷയിലാണ് രാജന്‍ .സമ്മാനാര്‍ഹമായ ടിക്കറ്റ് മാലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തോലാംബ്ര ശാഖയില്‍ കൈമാറിയിരിക്കുകയാണ് രാജന്‍.

Trending News