തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖർ സംസ്ഥാന ബിജെപി അധ്യക്ഷനാകും. കോർ കമ്മിറ്റി യോഗത്തിലാണ് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ അധ്യക്ഷനായി തീരുമാനിച്ചത്. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. നാമനിർദേശ പത്രിക ഇന്ന് നൽകും. എന്നാൽ നാളെ സംസ്ഥാന കൗൺസിൽ യോഗത്തിലായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.
രണ്ടാം മോദി സർക്കാരിൽ കേന്ദ്ര സഹമന്ത്രിയായിരുന്ന രാജീവ് ചന്ദ്രശേഖർ കര്‍ണാടകയില്‍ നിന്ന് 3 തവണ രാജ്യസഭയിലെത്തി. ഐടി ആൻഡ് ഇലക്ട്രോണിക്സിന്‍റെയും നൈപുണ്യ വികസനത്തിന്‍റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയായിരുന്നു അദ്ദേഹം. രാജീവ് ചന്ദ്രശേഖറിന്റെ രാഷ്ട്രീയ കാഴ്ചപ്പാട് തന്നെയാണ് അദ്ദേഹത്തെ ഈ പദവിയിലേക്ക് തീരുമാനിക്കാൻ കാരണമായത്. രണ്ട് പതിറ്റാണ്ടിന്റെ രാഷ്ട്രീയ അനുഭവത്തോടെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എത്തുന്ന രാജീവിന് യുവാക്കളെ ഉൾപ്പെടെ പാർട്ടിയിലേക്ക് ആകർഷിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പാർട്ടി.
ഇലക്ട്രിക്കല്‍ എൻജിനീയറിങ്ങിൽ ബിരുദവും കംപ്യൂട്ടര്‍ സയന്‍സിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. വ്യോമസേനാ ഉദ്യോഗസ്ഥനായ എം.കെ.ചന്ദ്രശേഖറിന്‍റെയും വല്ലി ചന്ദ്രശേഖറിന്‍റെയും മകനായി 1964ല്‍ അഹമ്മദാബ്ദിലാണ് രാജീവിന്‍റെ ജനനം. 1994ല്‍ ബിപിഎല്ലിലൂടെ രാജീവ് സാങ്കേതികവളര്‍ച്ചയുടെ സഹയാത്രികനായി മാറി. പിന്നീട് 2005ല്‍ ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ രൂപീകരിച്ച് തന്റെ ബിസിനസ് ലോകം വിപുലമാക്കി.
എം.ടി.രമേശ്, ശോഭാ സുരേന്ദ്രൻ, വി.മുരളീധരൻ എന്നീ പേരുകളും സാധ്യതാ പട്ടികയിൽ ഉണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ കെ സുരേന്ദ്രൻ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.