നെടുങ്കണ്ടം കസ്റ്റഡി മരണം; മൃതദേഹം വീണ്ടും പുറത്തെടുക്കു൦!!

ഇത് സംബന്ധിച്ച് ആര്‍.ഡി.ഒയ്ക്കും പൊലീസിനും നിര്‍ദ്ദേശം നല്‍കു൦.

Last Updated : Jul 13, 2019, 03:09 PM IST
 നെടുങ്കണ്ടം കസ്റ്റഡി മരണം; മൃതദേഹം വീണ്ടും പുറത്തെടുക്കു൦!!

ഇടുക്കി: നെടുങ്കണ്ടം പൊലീസിന്‍റെ കസ്റ്റഡിയിലിരിക്കെ മരിച്ച രാജ്കുമാറിന്‍റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. മൃതദേഹം റീ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കി സാധ്യതകള്‍ പരിശോധിക്കുകയാണെന്ന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് പറഞ്ഞു. 

ഏഴ് പൊലീസുകാര്‍ പ്രതികളായുള്ള കേസാണിത്. ആദ്യ പോസ്റ്റുമോര്‍ട്ടത്തിലെ വീഴ്ചകള്‍ ഗുരുതരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ നടപടി. 

ഇത് സംബന്ധിച്ച് ആര്‍.ഡി.ഒയ്ക്കും പൊലീസിനും നിര്‍ദ്ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വാരിയെല്ലിന് സംഭവിച്ച ക്ഷതം പോസ്റ്റ്മോർട്ടത്തിൽ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്വേഷണത്തിന്‍റെ ഭാഗമായി ജസ്റ്റിസ് നാരായണ കുറുപ്പ് ഇന്ന് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തി തെളിവെടുപ്പ് നടത്തും. രാജ്കുമാറിന്‍റെ കുടുംബാംഗങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

Trending News