കോട്ടയം: റിമാന്‍ഡ് പ്രതി രാജ്കുമാര് മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷിക്കണമെന്ന് കുടുംബം. പോലീസുകാര്‍ക്കെതിരെ കേസെടുത്തില്ലെങ്കില്‍ നാളെ മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ആരംഭിക്കുമെന്നും കുടുംബം പറഞ്ഞു.
കേസില്‍ പ്രതിപക്ഷമടക്കം നേരത്തെ തന്നെ എസ്പിക്കെതിരെ ആരോപണമുന്നയിച്ചിരുന്നു. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കുമെന്നും മരിച്ച രാജ്കുമാറിന്റെ കുടുംബം വ്യക്തമാക്കി.
രാജ്കുമാറിന്റെ വീട്ടുകാര്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും. രാജ്കുമാറിന്റെ അമ്മയും ഭാര്യയും ഭാര്യയുടെ സഹോദരനുമാണ് മുഖ്യമന്ത്രിയെ കാണാനായി എത്തുന്നത്.
ഇതിനിടയില്‍ റിമാന്‍ഡിലിരിക്കെ പ്രതി മരിച്ചതുമായി ബന്ധപ്പെട്ട് ഇടുക്കി മജിസ്ട്രേറ്റിന്റെ നടപടിയില്‍ വിവരങ്ങള്‍ ഹൈക്കോടതി രജിസ്ട്രാര്‍ തേടി. തൊടുപുഴ സിജെഎമ്മില്‍ നിന്നാണ് ഹൈക്കോടതി രജിസ്ട്രാര്‍ വിവരങ്ങള്‍ തേടിയിരിക്കുന്നത്.