close

News WrapGet Handpicked Stories from our editors directly to your mailbox

പ്രളയക്കെടുതി വിലയിരുത്താന്‍ രാജ്നാഥ്‌ സിംഗ് കൊച്ചിയിലെത്തി

ഉച്ചയ്ക്ക് 12.50ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഹെലികോപ്റ്ററിൽ പ്രളയബാധിത പ്രദേശങ്ങൾ വീക്ഷിക്കും.

Updated: Aug 12, 2018, 03:59 PM IST
പ്രളയക്കെടുതി വിലയിരുത്താന്‍ രാജ്നാഥ്‌ സിംഗ് കൊച്ചിയിലെത്തി
File Photo

കൊച്ചി: സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താനും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കൊച്ചിയില്‍ എത്തി.

ഉച്ചയ്ക്ക് 12.50ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഹെലികോപ്റ്ററിൽ പ്രളയബാധിത പ്രദേശങ്ങൾ വീക്ഷിക്കും.

ഇടുക്കി ഡാം, ചെറുതോണിയുടെ പരിസരപ്രദേശങ്ങൾ, തടിയമ്പാട്, അടിമാലി,  മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങൾ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയശേഷം ആലുവ, പറവൂർ താലൂക്കുകളിലെ പ്രളയ ബാധിത പ്രദേശങ്ങൾക്കു മുകളിലൂടെയും സഞ്ചരിക്കും. 

ഉച്ചയ്ക്ക് 2.30ന് തിരിച്ച് വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം, 2.35ന് പറവൂർ താലൂക്കിലെ ക്യാമ്പിലേക്ക് റോഡ് മാർഗം പോകും. നാലു മണി വരെ ക്യാമ്പുകൾ സന്ദർശിക്കും. 

അതേസമയം വയല്‍ക്കരയിലെ ക്യാമ്പ് സന്ദര്‍ശിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പകരം കൊച്ചി എളന്തിക്കരയിലെ ക്യാമ്പ് സന്ദര്‍ശിക്കുമെന്നും സൂചനയുണ്ട്.

വൈകുന്നേരം 4.25ന് സിയാൽ ഓഫീസിലെത്തുന്ന രാജ്നാഥ്‌ സിംഗ് മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരുമായി അഞ്ചുമണിക്ക് ചർച്ച നടത്തും. 

വൈകിട്ട് 6.10ന് കൊച്ചി എയർപോർട്ടിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങും.