Ramadan 2025: ഇനി വ്രതശുദ്ധിയുടെ നാളുകൾ; മാസപ്പിറവി കണ്ടു, കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം

Ramadan 2025: പൊന്നാനിയിലും കാപ്പാടും മാസപ്പിറവി കണ്ടു. കേരളത്തിൽ നാളെ റമദാൻ ഒന്ന്.  

Written by - Zee Malayalam News Desk | Last Updated : Mar 1, 2025, 07:12 PM IST
  • പൊന്നാനിയിലും കാപ്പാടും മാസപ്പിറവി കണ്ടതിനെ തുടർന്നാണ് കേരളത്തിൽ നാളെ മുതൽ വ്രതം ആരംഭിക്കുന്നത്.
  • ഇനി വ്രതശുദ്ധിയുടെ നാളുകളാണ്. ​
  • ഗൾഫ് രാജ്യങ്ങളിൽ ഇന്ന് മുതൽ റംസാൻ വ്രതാരംഭം ആണ്.
Ramadan 2025: ഇനി വ്രതശുദ്ധിയുടെ നാളുകൾ; മാസപ്പിറവി കണ്ടു, കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം

തിരുവനന്തപുരം: കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം തുടങ്ങുകയാണ്. പൊന്നാനിയിലും കാപ്പാടും മാസപ്പിറവി കണ്ടതിനെ തുടർന്നാണ് കേരളത്തിൽ നാളെ മുതൽ വ്രതം ആരംഭിക്കുന്നത്. ഇനി വ്രതശുദ്ധിയുടെ നാളുകളാണ്. ഇനി വ്രതശുദ്ധിയുടെ നാളുകളാണ്. ​ഗൾഫ് രാജ്യങ്ങളിൽ ഇന്ന് മുതൽ റംസാൻ വ്രതം ആരംഭിച്ചു.. ഇന്നലെ സൗദിയിൽ മാസപ്പിറവി കണ്ടിരുന്നു.

Add Zee News as a Preferred Source

പകല്‍ സമയങ്ങളില്‍ നോമ്പെടുത്തും ദാനധര്‍മ്മങ്ങള്‍ നടത്തിയും ആരാധനാകാര്യങ്ങളില്‍ മുഴുകി മനസ് ഏകാഗ്രമാക്കിയുമാണ് ഇസ്ലാം മതവിശ്വാസികള്‍ റംസാൻ മാസം ആചരിക്കുന്നത്. വിശ്വാസ പ്രകാരം ഏറ്റവും വലിയ പുണ്യമാസമാണ് റംസാൻ കാലം.

Also Read: Ramadan 2025: സൗദിയിൽ മാസപ്പിറവി കണ്ടു; ​ഗൾഫ് രാജ്യങ്ങളിൽ നാളെ റംസാൻ വ്രതാരംഭം

 

ഹിജ്റ വർഷ പ്രകാരം ഒൻപതാമത്തെ മാസമായ റമദാൻ ഇസ്ലാം മതവിശ്വാസികൾ ഏറെ പവിത്രമായാണ് കാണുന്നത്. പരിശുദ്ധ ഖുർആൻ അവതരിച്ച മാസമാണ് റമദാൻ എന്നാണ് ഇസ്ലാം മതവിശ്വാസം. ഇസ്ലാമിന്റെ പഞ്ചസ്‌തംഭങ്ങളിൽ നാലാമത്തെതായ വ്രതാനുഷ്ഠാനം റമദാൻ മാസത്തിലാണ് നടക്കുന്നത്. റമദാൻ മാസത്തില്‍ ചെയ്യുന്ന പുണ്യപ്രവൃത്തികളെ ദൈവം കയ്യൊഴിയില്ലെന്നതാണ് വിശ്വാസം.

ഗര്‍ഭിണികള്‍, മുലയൂട്ടുന്ന സ്ത്രീകള്‍, ശാരീരികവും മാനസികവുമായ ഏതെങ്കിലും അസ്വാസ്ഥ്യമുള്ളവര്‍ എന്നിവര്‍ക്ക് റമദാന്‍ നോമ്പില്‍ നിന്ന് വിട്ടുനില്‍ക്കാം. യാത്ര ചെയ്യുന്നവര്‍ക്കും കഠിനാധ്വാനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്കും ചില ദിവസങ്ങള്‍ നോമ്പില്‍ നിന്ന് വിട്ടുനില്‍ക്കാനും ആ നഷ്ടപ്പെട്ട ദിവസങ്ങള്‍ പിന്നീട് നോമ്പെടുത്ത് നികത്താനും കഴിയും. കുട്ടികള്‍ക്ക് ഉപവാസം നിര്‍ബന്ധമല്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News