ദേശീയ പൗരത്വ പട്ടികയില്‍ സര്‍ക്കരിന്റേത് ഇരട്ടത്താപ്പ് നയം: ചെന്നിത്തല

പരസ്യമായി എന്‍പിആര്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച ശേഷം രഹസ്യമായി പദ്ധതി നടപ്പാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.   

Last Updated : Jan 8, 2020, 03:29 PM IST
ദേശീയ പൗരത്വ പട്ടികയില്‍ സര്‍ക്കരിന്റേത് ഇരട്ടത്താപ്പ് നയം: ചെന്നിത്തല

തിരുവനന്തപുരം: ദേശീയ പൗരത്വ പട്ടികയില്‍ പിണറായി സര്‍ക്കാരിന്റേത് ഇരട്ടത്താപ്പ് നയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. 

പരസ്യമായി എന്‍പിആര്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച ശേഷം രഹസ്യമായി പദ്ധതി നടപ്പാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. 

ദേശീയ പൗരത്വരജിസ്റ്ററുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് സെന്‍സസ് നടപടികളുമായി സംസ്ഥാന സെന്‍സസ് ഡയറക്ടറേറ്റ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ നടത്തുന്ന സെന്‍സസ് ബിജെപിയുടെ അജണ്ടയ്ക്ക് കീഴടങ്ങുകയാണെന്നും നിര്‍ത്തിവയ്ക്കണം എന്നും, പ്രതിപക്ഷം ചൂണ്ടിക്കാണിച്ചപ്പോഴാണ് സര്‍ക്കാര്‍ ആദ്യം പിന്നോക്കം പോയതെന്നും അദ്ദേഹം തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

ഫെയ്സ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു:

Trending News