പുതിയ നേതൃത്വത്തെ പ്രശംസിച്ച് ചെന്നിത്തല

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തെരഞ്ഞെടുത്ത കേരളത്തിലെ പുതിയ നേതൃത്വത്തിന് പാര്‍ട്ടിയെ ഒരുമിപ്പിച്ച്‌ കൂടുതല്‍ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. 

Updated: Sep 20, 2018, 04:17 PM IST
പുതിയ നേതൃത്വത്തെ പ്രശംസിച്ച് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തെരഞ്ഞെടുത്ത കേരളത്തിലെ പുതിയ നേതൃത്വത്തിന് പാര്‍ട്ടിയെ ഒരുമിപ്പിച്ച്‌ കൂടുതല്‍ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. 

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പുതുതായി വര്‍ക്കിംഗ് പ്രസിഡന്റുമാരുടെ സംവിധാനം എ ഐ സി സി കൊണ്ടുവന്നതിന്റെ ഭാഗമാണ് കേരളത്തില്‍ മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയോഗിച്ചത്. അത് പ്രവര്‍ത്തനത്തെ കൂടുതല്‍ ശക്തിയോടെ മുന്നോട്ട് കൊണ്ട് പോകുമെന്ന് വിലയിരുത്തലാണ് ഐ ഐസി സിക്കുളളത്. പാര്‍ട്ടി ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനം എല്ലാ കോണ്‍ഗ്രസുകാരും അംഗീകരിക്കും. മുല്ലപ്പള്ളി രാമചന്ദ്രന് പ്രസിഡന്റ് എന്ന നിലയില്‍ എല്ലാവരെയും പൂര്‍ണ്ണമായും യോജിപ്പിച്ച് കൊണ്ടു പോകാന്‍ കഴിയുമെന്ന പൂര്‍ണ്ണമായ വിശ്വാസമാണ് എല്ലാവര്‍ക്കുമുള്ളത്.

എല്ലാ യു ഡി എഫ് ഘടകക്ഷികളുമായും ആശയ വിനിമയം നടത്തി അവരുടെ അംഗീകാരത്തോടെയാണ് ബെന്നി ബഹ്നാനെ പുതിയ കണ്‍വീനറായി നിയോഗിച്ചത്. കെ പി സി സി ജനറല്‍ സെക്രട്ടറി, എം എല്‍ എ എന്നീ പദവികളില്‍ രാഷ്ട്രീയത്തിലുള്ള അദ്ദേഹത്തിന്റെ ദീര്‍ഘകാല പരിചയം യു ഡി എഫിനെ കെട്ടുറപ്പോടെ മുന്നോട്ട് കൊണ്ട് പോകാന്‍ അദ്ദേഹത്തിന് കഴിയും.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് ശക്തമായി ഒറ്റെക്കെട്ടായി മുന്നോട്ട് പോകും. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരെയും യോജിപ്പിച്ച് മുന്നോട്ട് കൊണ്ട് പോകുന്ന വലിയ ഉത്തരവാദിത്വമാണ് ഇപ്പോള്‍ പുതിയ നേതൃത്വത്തിലുള്ളത്. വളരെ പരിചയ സമ്പന്നരായ, കഴിവുള്ള നേതാക്കന്‍മാരാണ് ഇവരെല്ലാം. അവരുടെയെല്ലാം നേതൃത്വത്തില്‍ കൂടുതല്‍ കരുത്തോടെ കൂടുതല്‍ ജനവിശ്വാസമാര്‍ജ്ജിച്ച് മുന്നോട്ട് പോകാനുള്ള ദൗത്യമാണ് എല്ലാവര്‍ക്കുമുള്ളത്.