)
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ പരാമർശത്തിൽ തിരിച്ചടിച്ച് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിലെ സ്ത്രീ ലമ്പടന്മാര് എന്താണ് കാട്ടുക്കൂട്ടുന്നതെന്നും ലൈംഗിക വൈകൃത കുറ്റവാളികളെ വെൽ ഡ്രാഫ്റ്റഡ് എന്ന് പറഞ്ഞ് ന്യായീകരിച്ചാൽ ജനം തള്ളികളയുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
രമേശ് ചെന്നിത്തലയുടെ പ്രതികരണം
'എൽഡ്എഫിലെ മുൻ എംഎൽഎക്ക് നേരെ നടി പരാതി നൽകിയത് രണ്ടാഴ്ച കയ്യിൽ വെച്ച ആളാണ് ഈ വീമ്പ് പറയുന്നത്. കോടതി സ്റ്റേ നൽകിയ വ്യക്തിയെ പാർലമെൻ്റ് സ്ഥാനാർത്തി ആക്കിയ ആളാണ് മുഖ്യമന്ത്രി. സ്ത്രീപീഡനം ഉണ്ടാകുമ്പോൾ അവരെ പാർട്ടി കോടതിയിൽ വിചാരണ നടത്തുന്ന മുഖ്യമന്ത്രിയാണ് ഈ വീമ്പ് പറയുന്നത്. ഞങ്ങൾ മാതൃകാ പരമായ നടപടി എടുത്ത പാർട്ടിയാണ്. സിപിഎം എന്ത് നടപടി എടുത്തു? സ്ത്രീലമ്പടന്മാരെ സംരക്ഷിക്കുകയും, അവർക്ക് പദവികൾ വാരിക്കോരി നൽകുന്ന മുഖ്യമന്ത്രിയാണ് ഈ പറയുന്നത്. കെപിസിസി പ്രസിഡൻ്റിന് പരാതി ലഭിച്ചപ്പോൾ അടുത്ത നിമിൽം തന്നെ അത് ഡിജിപിക്ക് നൽകി. മുഖ്യമന്ത്രി വീമ്പ് പറയുന്നതിന് പരിതിയുണ്ട്. കേരളത്തിലെ മുഖ്യമന്ത്രിയുടെ സ്ഥിതി പരിതാപകരമാണ്. ജനങ്ങളെ ശ്രദ്ധിക്കാൻ മുഖ്യമന്ത്രിക്ക് സമയമില്ല, ജനങ്ങളുടെ പണം ചെലവാക്കി വിദേശത്ത് സന്ദർശിക്കാനാണ് സമയം.'
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ് കോടതിയുടെ പരിതിയിൽ നിൽക്കുന്ന കേസായതിനാൽ അതിനെ കുറിച്ച് പരാമർശിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.