കൊട്ടിയം (Kollam): വരൻ വിവാഹത്തിൽ നിന്നും പിന്മാറിയത്തിൽ മനംനൊന്ത് വധു ആത്മഹത്യ ചെയ്ത സംഭവത്തിൽ (Kottiyam suicide case)സീരിയൽ നടി ലക്ഷ്മി പ്രമോദ് അടക്കമുള്ളവരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റംസിയുടെ കുടുംബം ഹൈക്കോടതി (High Court)യെ സമീപിച്ചു.  


COMMERCIAL BREAK
SCROLL TO CONTINUE READING

ലക്ഷ്മി പ്രമോദ്, ഭർത്താവ് അസറുദ്ദീൻ , ഭർത്താവിന്റെ അമ്മ ആരിഫ ബീവി എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നും ഇവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ്  റംസിയുടെ പിതാവ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. 


ലക്ഷ്മി പ്രമോദ് (Lekshmi Pramod) അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ മാത്രമേ മകളുടെ മരണ കാരണം വ്യക്തമാകുകയുള്ളൂവെന്നും.  പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായ ചെറിയ വീഴ്ചയാണ് ഇവർക്ക് ജാമ്യം ലഭിക്കാൻ കാരണമായതെന്നും നീതി ലഭിക്കുംവരെ നിയമപോരാട്ടം നടത്താനാണ് തീരുമാനമെന്നും മരണമടഞ്ഞ റംസിയുടെ പിതാവ് റഹീം വ്യക്തമാക്കി.  


Also read: Ramzi Suicide case: സീരിയൽ നടിയ്ക്ക് ഇടക്കാല ജാമ്യം; ആറാം തീയതി വരെ അറസ്റ്റ് ചെയ്യാൻ പാടില്ല


കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ചയാണ് ലക്ഷ്മി പ്രമോദ് അടക്കമുള്ളവർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.  ഇതിനിടയിൽ ഇവരെ ബുധനാഴ്ച ക്രൈംബ്രാഞ്ച് (Crime Branch) സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായും റിപ്പോർട്ട് ഉണ്ട്.  


വിവാഹം മുടങ്ങിയ വിഷമത്തില്‍ കൊട്ടിയം സ്വദേശി റംസി (Ramzi Suicide case) ആണ് ആത്മഹത്യ ചെയ്തത്. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് റംസിയുടെ മൃതദേഹം കണ്ടെത്തിയത്. പത്തുവർഷമായി ഹാരിസും റംസിയും തമ്മിൽ പ്രണയത്തിലായിരുന്നു.  ഇരുവരുടേയും വിവാഹം ഉറപ്പിക്കുകയും മുസ്ലീം ആചാരപ്രകാരമുള്ള വളയിടൽ ചടങ്ങ്  നടത്തുകയും ചെയ്തിരുന്നു. 


കേസിൽ ഹാരിസിനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.  എന്നാൽ ഇയാളുടെ മാതാപിതാക്കൾക്കും സഹോദരന്റെ ഭാര്യയായ സീരിയൽ നടി ലക്ഷ്മി പ്രമോദിനും സംഭവത്തിൽ പങ്കുണ്ടെന്നാണ് റംസിയുടെ കുടുംബം ആരോപിക്കുന്നത്.   ഹാരിസ് മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായതാണ് റംസിയെ (Ramzi) വേണ്ടാണ് വയ്ക്കാൻ കാരണമെന്നാണ് റിപ്പോർട്ട്.  പലപ്പോഴായി റംസിയുടെ വീട്ടുകാരില്‍ നിന്നും ഹാരിസ്  അഞ്ച് ലക്ഷത്തോളം രൂപ കൈപ്പറ്റിയിരുന്നതായിട്ട് വീട്ടുകാര്‍ ആരോപിച്ചു. 


Also read: 10 വര്‍ഷത്തെ പ്രണയം, ഗര്‍ഭച്ഛിദ്രം നടത്താന്‍ ഒപ്പം പോയത് സീരിയല്‍ നടി... കുരുക്ക് മുറുകുന്നു


മാത്രമല്ല സീരിയൽ നടി ലക്ഷ്മി പ്രമോദും ഹാരിസും റംസിയെ പലയിടങ്ങളിൽ കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്.    ഇതിനിടെ ഗർഭിണിയായ റംസിയെ ഹാരിസും ലക്ഷ്മി പ്രമോദും ചേർന്നാണ് ഏറണാകുളത്ത്  ഗര്‍ഭച്ഛിദ്രം നടത്താന്‍ കൊണ്ടുപോയത്.   മൂന്ന് മാസം ഗര്‍ഭിണിയായിരിക്കെയാണ് ഗര്‍ഭം അലസിപ്പിച്ചത്. ഗര്‍ഭച്ഛിദ്രം (Abortion) നടത്താന്‍ മഹല്‍ കമ്മിറ്റിയുടെ വ്യാജ രേഖകളും ഹാരിസ്  ഉണ്ടാക്കിയിരുന്നു. ആത്മഹത്യ പ്രേരണ, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് ഹാരിസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


നിലവിൽ കേസ് സംസ്ഥാന ക്രൈംബ്രാഞ്ചാണ് (Crime Branch) അന്വേഷിക്കുന്നത്.  അന്വേഷണ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം കൊട്ടിയത്ത് എത്തുകയും റംസിയുടെ കുടുംബാംഗങ്ങളിൽ നിന്നും മൊഴിയെടുക്കുകയും ചെയ്തിരുന്നു.