)
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ വീണ്ടും ബലാത്സംഗ കേസ്. കെപിസിസിക്ക് ഇന്നലെ ലഭിച്ച പരാതിയിൽ ക്രൈംബ്രാഞ്ച് ആണ് ബലാത്സംഗ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്. ഡിവൈഎസ്പി സജീവനാണ് അന്വേഷണത്തിന്റെ ചുമതല. പരാതിക്കാരിയുടെ മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് ഇന്നലെ ഉച്ചയോടെയാണ് യുവതി പരാതി നൽകിയത്. ഇത് ഉടൻ തന്നെ ഡിജിപിക്ക് കൈമാറുകയായിരുന്നു. ബെംഗളൂരുവിൽ താമസമാക്കിയ 23കാരിയാണ് പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഇമെയിൽ വഴി സോണിയ ഗാന്ധിക്കും പെൺകുട്ടി പരാതി നൽകിയിട്ടുണ്ട്.
ഇൻസ്റ്റഗ്രാമിലൂടെയാണ് രാഹുലുമായി പെൺകുട്ടി പരിചയപ്പെട്ടത്. പിന്നീട് രാഹുല്‍ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. രാഹുലിന് സ്ഥിരം ജോലി ഇല്ലാതിരുന്നതിനാൽ വീട്ടുകാർ ആദ്യം സമ്മതിച്ചിരുന്നില്ലെന്നും പിന്നീട് യൂത്ത് കോൺഗ്രസ് അധ്യക്ഷനായപ്പോൾ കുടുംബം സമ്മതിച്ചെന്നും പരാതിയിൽ പറയുന്നു.
വീട്ടിൽ വന്ന് വിവാഹക്കാര്യം പറയാമെന്ന് രാഹുൽ ഉറപ്പുനൽകിയിരുന്നുവെന്നും അതിന് മുൻപ് തനിച്ച് കാണണമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി അനുവാദം കൂടാതെ ക്രൂരമായി ബലാത്സംഗം ചെയ്തെന്നുമായിരുന്നു യുവതിയുടെ പരാതി. അതിന് ശേഷം വിവാഹം രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന് പറഞ്ഞ് പിന്മാറുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.