ആദിവാസി പീഡനം: കോണ്‍ഗ്രസ്‌ നേതാവ് ഒ.എം.ജോര്‍ജ് കീഴടങ്ങി

മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ സുല്‍ത്താന്‍ ബത്തേരി പഞ്ചായത്ത് പ്രസിഡന്റുമാണ് ഒ.എം.ജോര്‍ജ്.   

Last Updated : Feb 5, 2019, 01:32 PM IST
ആദിവാസി പീഡനം: കോണ്‍ഗ്രസ്‌ നേതാവ് ഒ.എം.ജോര്‍ജ് കീഴടങ്ങി

വയനാട്: ബത്തേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവ് ഒ.എം.ജോര്‍ജ് കീഴടങ്ങി. മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പിയ്ക്ക് മുമ്പാകെയാണ് ഒ.എം.ജോര്‍ജ് കീഴടങ്ങിയത്. 

മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ സുല്‍ത്താന്‍ ബത്തേരി പഞ്ചായത്ത് പ്രസിഡന്റുമാണ് ഒ.എം.ജോര്‍ജ്. അന്വേഷണവിധേയമായി ഒ.എം.ജോര്‍ജിനെ നേരത്തെതന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

മാതാപിതാക്കളോടൊപ്പം വീട്ടില്‍ ജോലിക്ക് വന്ന പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ഒ.എം.ജോര്‍ജ് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. പെണ്‍കുട്ടിയെ ഇയാള്‍ ഒന്നര വര്‍ഷം പീഡിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. ഒ.എം.ജോര്‍ജിനെതിരെ പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

പീഡനവിവരം പുറത്ത് പറയാതിരിക്കാന്‍ ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി ഉമ്മര്‍ പണം വാഗ്ദാനം ചെയ്‌തെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു. നഗ്‌ന ചിത്രങ്ങളടക്കം കാണിച്ച് പെണ്‍കുട്ടിയെ കോണ്‍ഗ്രസ് നേതാവ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 

ഇവര്‍ പെണ്‍കുട്ടിയെ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം കേട്ടപ്പോഴാണ് പീഡനവിവരം തങ്ങള്‍ പോലുമറിഞ്ഞതെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു. ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈനിന്‍റെ സംരക്ഷണയിലാണ്.

More Stories

Trending News