കൊച്ചി: താൻ കഞ്ചാവ് വലിക്കുകയും കള്ള് കുടിക്കുകയും ചെയ്യുന്ന ആളാണെന്ന് വേടൻ. ഇക്കാര്യം എല്ലാവർക്കും അറിയാവുന്നതാണെന്നും കോടതിയിലേക്ക് കൊണ്ടുപോകവേ വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചു. രാസലഹരി ഉപയോഗിക്കാറുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇല്ലെന്ന് വേടൻ പ്രതികരിച്ചു.
അതേസമയം, പുലിപ്പല്ല് കൈവശം വച്ച കേസിൽ വേടനെതിരെ വനംവകുപ്പ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഒരു ആരാധകനാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്ന് വേടൻ മൊഴി നൽകിയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തമിഴ്നാട്ടിലുള്ള സുഹൃത്താണ് പുലിപ്പല്ല് നൽകിയതെന്നാണ് സൂചന.
ALSO READ: വേടന് ജാമ്യമില്ല, വനംവകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടു; ജാമ്യാപേക്ഷ അടുത്ത മാസം രണ്ടിന് പരിഗണിക്കും
മുൻപ് തായ്ലൻഡിൽ നിന്നാണ് പുലിപ്പല്ല് ലഭിച്ചതെന്ന് വേടൻ മൊഴി നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പുലിപ്പല്ല് തമിഴ്നാട്ടിൽ നിന്നാണെന്ന മൊഴിക്ക് പുറകേ കേസിൽ അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. വേടനും സുഹൃത്തുക്കളും താമസിച്ചിരുന്ന ഫ്ലാറ്റിൽ പോലീസ് പരിശോധനയിൽ കഞ്ചാവ് കണ്ടെത്തിയിരുന്നു.
ആറ് ഗ്രാം കഞ്ചാവും ഒൻപതര ലക്ഷം രൂപയുമാണ് കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയത്. കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ചെങ്കിലും വേടൻ ധരിച്ചിരുന്ന മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന് കണ്ടെത്തിയതോടെ വനംവകുപ്പ് കേസെടുക്കുകയായിരുന്നു. രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി. വേടനെ കോടതി രണ്ട് ദിവസത്തേക്ക് വനംവകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









