കൊച്ചി: ബലാത്സംഗ പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരായി റാപ്പർ വേടൻ. യുവ ഡോക്ടർ നൽകിയ പരാതിയിലാണ് വേടൻ ചോദ്യം ചെയ്യലിന് ഹാജരായത്. തൃക്കാക്കര പോലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. വേടന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയക്കും.
സൗഹൃദം നടിച്ച് പിന്നീട് പ്രണയത്തിലായി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. രണ്ട് വർഷത്തിനിടെ അഞ്ച് തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പാട്ട് പുറത്തിറക്കാനായെന്ന പേരിൽ 31,000 രൂപ തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ അഞ്ച് തവണയായി പീഡിപ്പിച്ചെന്നാണ് പരാതി.
കോഴിക്കോട്, കൊച്ചി, ഏലൂരിലെ സുഹൃത്തിന്റെ വീട്, തന്റെ ഫ്ലാറ്റ് എന്നിവിടങ്ങളിൽ വച്ച് പീഡിപ്പിച്ചതായാണ് യുവതി പരാതിയിൽ പറയുന്നത്. താൻ മാനസികമായി തകർന്നുപോയെന്നും വേടനുമായി സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നും പരാതിയിൽ യുവതി പറയുന്നു. വേടന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തി. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള തെളിവുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









