Rapper Vedan Case: 'എല്ലാം പരസ്പര സമ്മതത്തോടെ', വേടന്റെ അഭിഭാഷകൻ കോടതിയിൽ; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ബുധനാഴ്ച

പരസ്പര സമ്മതത്തോടെയാണ് ലൈം​ഗിക ബന്ധത്തിലേർപ്പെട്ടതെന്നും അത് എങ്ങനെ ബലാത്സംഗമാകുമെന്നും വേടന്റെ അഭിഭാഷകൻ ചോദിച്ചു.   

Written by - Karthika V | Last Updated : Aug 25, 2025, 06:16 PM IST
  • ഇന്‍ഫ്‌ളുവന്‍സറായത് കൊണ്ട് റാപ്പർ വേടൻ അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് പരാതിക്കാരിയും കോടതിയെ ആശങ്ക അറിയിച്ചു.
  • എന്നാൽ താനൊരു കലാകാരന്‍ മാത്രമാണെന്നും മാധ്യമങ്ങളിൽ വിവരങ്ങൾ നല്‍കുന്നത് പരാതിക്കാരിയാണെന്നും വേടന്റെ അഭിഭാഷകനും വാദിച്ചു.
Rapper Vedan Case: 'എല്ലാം പരസ്പര സമ്മതത്തോടെ', വേടന്റെ അഭിഭാഷകൻ കോടതിയിൽ; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ബുധനാഴ്ച

കൊച്ചി: റാപ്പർ വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയാൻ ബുധനാഴ്ച്ചയിലേക്ക് മാറ്റി. കേസിൽ വാദം പൂർത്തിയായി. ഇരുവിഭാ​ഗങ്ങളുടെയും വാദം കേട്ട ശേഷമാണ് കോടതി മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയാൻ ബുധനാഴ്ച്ചയിലേക്ക് മാറ്റിയത്. ബന്ധത്തിന്റെ തുടക്കത്തിൽ യുവതിയെ വിവാഹം ചെയ്യാൻ ഉദ്ദേശിച്ചിരുന്നതായി വേടന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ പിന്നീട് ബന്ധം വഷളാകുകയായിരുന്നുവെന്നും അതിനാൽ അവര്‍ക്കിടയില്‍ നടന്ന ലൈംഗിക ബന്ധം ബലാത്സംഗമാകുമോ എന്ന് വേടന്റെ അഭിഭാഷകൻ ചോദിച്ചു. 

Add Zee News as a Preferred Source

പരസ്പര സമ്മതത്തോടെയാണ് എല്ലാം നടന്നതന്നും വേടൻ്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അതേസമയം ഇന്‍ഫ്‌ളുവന്‍സറായത് കൊണ്ട് റാപ്പർ വേടൻ അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് പരാതിക്കാരിയും കോടതിയെ ആശങ്ക അറിയിച്ചു. എന്നാൽ താനൊരു കലാകാരന്‍ മാത്രമാണെന്നും മാധ്യമങ്ങളിൽ വിവരങ്ങൾ നല്‍കുന്നത് പരാതിക്കാരിയാണെന്നും വേടന്റെ അഭിഭാഷകനും വാദിച്ചു. 

രണ്ടു വര്‍ഷത്തിന് ശേഷമാണ് യുവതി പരാതി നല്‍കിയതെന്ന് വേടൻ പറഞ്ഞു. താൻ വിഷാദത്തിലായിരുന്നതിനാലാണ് പരാതി നൽകാൻ വൈകിയതെന്നായിരുന്നു അതിജീവിതയുടെ മറുപടി. വിഷാദത്തിലായിരുന്ന കാലയളവിൽ ജോലി ചെയ്തിരുന്നോ എന്ന് കോടതി ചോദിച്ചപ്പോൾ പരാതിക്കാരി ജോലി ചെയ്തിരുന്നുവെന്ന് വേടൻ്റെ അഭിഭാഷകൻ വാദിച്ചു. 

Also Read: Crime News: ബൈക്കിലെത്തി കടന്നുപിടിച്ചു, കൂടെ വരാൻ ആവശ്യപ്പെട്ടു; ഫോർട്ട് കൊച്ചിയിൽ പതിനൊന്നുകാരിക്ക് നേരെ അതിക്രമം

കോടതിയിൽ നിയമ പ്രശ്‌നങ്ങള്‍ മാത്രം പറഞ്ഞാല്‍ മതിയെന്നും സോഷ്യല്‍ മീഡിയയില്‍ വന്നതും ഫാന്‍സും പൊതുജനങ്ങളും പറയുന്നതും കോടതിയില്‍ പറയരുതെന്നും പരാതിക്കാരിയുടെ അഭിഭാഷകയോട് കോടതി പറഞ്ഞു. വേടനെതിരെ പുതിയ എഫ്ഐആർ ഇട്ടതും പരാതിക്കാരിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു. 

അതേസമയം, വേടനെതിരെ മറ്റൊരു ബലാത്സം​ഗ കേസ് കൂടിയെടുത്തു. ഗവേഷക വിദ്യാർഥിനിയുടെ പരാതിയിലാണ് കേസ്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി 294(b),354,354A(1), കേരള പൊലീസ് ആക്ട് 119(a) എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക അതിക്രമം, അശ്ലീല പദപ്രയോഗം, സ്ത്രീത്വത്തെ അപകീര്‍ത്തിപ്പെടുത്തും വിധം ലൈംഗിക ചേഷ്ടകള്‍ കാട്ടിയത് എന്നിവയാണ് കുറ്റങ്ങള്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ യുവഗായിക നല്‍കിയ പരാതി പൊലീസിന് കൈമാറി. 2020 ഡിസംബറിലാണ് പരാതിക്ക് ആസ്പദമായ സംഭവം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News