Rapper Vedan: 'അമ്പലങ്ങളില്‍ ഇനിയും പാടും'; ആര്‍എസ്എസ് നേതാവിന്‍റെ അധിക്ഷേപം തള്ളി വേടന്‍

Rapper Vedan Songs: ഞാൻ വലിയ വിഘടനവാദിയാണെന്നാണ് മുൻപും ആളുകൾ പറഞ്ഞിരുന്നതെന്നും ഇത് പുതിയ കാര്യമല്ലെന്നും വേടൻ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : May 15, 2025, 08:14 PM IST
  • അമ്പലങ്ങളിൽ എന്തായാലും ഷോ കിട്ടും ഞാൻ പോയി പാടുകയും ചെയ്യും
  • ആർഎസ്എസ് നേതാവിന്റെ പരാമർശം കോമഡിയാണെന്നും വേടൻ പറഞ്ഞു
Rapper Vedan: 'അമ്പലങ്ങളില്‍ ഇനിയും പാടും'; ആര്‍എസ്എസ് നേതാവിന്‍റെ അധിക്ഷേപം തള്ളി വേടന്‍

താൻ ജാതിഭീകരത പരത്തുന്നുവെന്ന ആർഎസ്എസ് നേതാവ് മധുവിന്റെ പരാമർശം തള്ളി റാപ്പർ വേടൻ. ആർഎസ്എസ് നേതാവിന്റെ പരാമർശം കോമഡിയാണെന്നായിരുന്നു വേടന്റെ പ്രതികരണം.

Add Zee News as a Preferred Source

വേടന്റെ വാക്കുകൾ- ''ഇത്തരം വിമർശനങ്ങൾ മുൻപും കേട്ടിട്ടുണ്ട്. എടുക്കുന്ന ജോലി ആർക്കൊക്കെയോ കൊള്ളുന്നതിന്റെ തെളിവാണ്. സർവ ജീവികൾക്കും സമത്വം വിചാരിക്കുന്ന അംബേദ്കർ പൊളിറ്റിക്സിലാണ് ഞാൻ വിശ്വസിക്കുന്നത്. ഞാൻ വലിയ വിഘടനവാദിയാണെന്നാണ് മുൻപും ആളുകൾ പറഞ്ഞിരുന്നത്. ഇത് പുതിയ കാര്യമല്ല. ഇവർ എന്താണ് ഇങ്ങനെ പറയുന്നതെന്ന് എനിക്ക് അറിയില്ല. നമ്മൾ ചെയ്യുന്ന ജോലി എവിടെയോ ആളുകൾക്ക് കിട്ടുന്നുണ്ട്. അതിനെ നല്ല കാര്യമായിട്ടേ എടുക്കുന്നുള്ളൂ. അമ്പലങ്ങളിൽ എന്തായാലും ഷോ കിട്ടും, എന്തായാലും ഞാൻ പോയി പാടുകയും ചെയ്യും.'

വേടന്റെ പാട്ടുകൾ ജാതിഭീകരവാദം പ്രചരിപ്പിക്കുന്നവ ആണെന്നാണ് ആർഎസ്എസ് മുഖപത്രം കേസരിയുടെ മുഖ്യപത്രാധിപർ മധു വിമർശിച്ചത്. കൊല്ലം കുണ്ടറയിലെ ക്ഷേത്രത്തിലെ പരിപാടിക്കിടെയായിരുന്നു ആർഎസ്എസ് നേതാവിന്റെ പ്രസം​ഗം.

വളർന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവയ്ക്കുന്ന കലാഭാസം ആണിതെന്നും വേടന് പിന്നിൽ രാജ്യത്തെ വിഘടിപ്പിക്കുന്നത് സ്വപ്നം കാണുന്ന സ്പോൺസർമാരുണ്ടെന്നും മധു ആരോപിച്ചിരുന്നു. ആള് കൂടാനായി വേടന്റെ പാട്ട് വയ്ക്കുന്നവർ അമ്പല പറമ്പിൽ നാളെ ക്യാബറ ഡാൻസ് വയ്ക്കുമെന്നും മധു പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News