)
ഇടുക്കി: വിവാദങ്ങൾക്കിടെ റാപ്പർ വേടൻ ഇന്ന് ഇടുക്കിയിൽ പാടും. സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇടുക്കിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് വേടൻ ഇന്ന് പാടുന്നത്. ഇടുക്കി മേളയുടെ സമാപനദിവസമായ ഇന്ന് വൈകുന്നേരം ഏഴുമണിക്കാണ് പരിപാടി.
ഏപ്രിൽ 28 ന് കഞ്ചാവ് കേസിൽ പിടിയിലായതോടെ വേടന്റെ പരിപാടി സർക്കാർ റദ്ദാക്കിയിരുന്നു. ഉദ്ഘാടന ദിവസമായ ഏപ്രിൽ 28 നായിരുന്നു ആദ്യം വേടന്റെ പരിപാടി അവതരിപ്പിക്കാൻ തീരുമാനിചോരുന്നത് അതിനിടയിലാണ് ഏപ്രിൽ 28 ണ് വേടൻ കഞ്ചാവ് കേസിൽ പിടിയിലായത്. വലിയ സുരക്ഷാക്രമീകരണങ്ങളോടെയാണ് ഇന്ന് വൈകുന്നേരം പരിപാടി നിശ്ചയിച്ചിരിക്കുന്നത്. വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിലാണ് പരിപാടി നടക്കുക.
നിലവിൽ വേടൻ ജാമ്യത്തിലിറങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ വീണ്ടും പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. സിപിഐഎമ്മും സിപിഐയും വേടനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഇടിക്കിയിൽ പരിപാടി അവതരിപ്പിക്കാൻ വേദി നല്കാൻ തീരുമാനിച്ചത്. വേടനെ വേട്ടയാടാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് സംഭവത്തിന് ശേഷം പ്രതികരിച്ചത്.
തെറ്റ് പറ്റിയെന്ന് വേടന് തന്നെ സമ്മതിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ നടപടി തിരുത്താനുള്ള അവസരമായി കണ്ടാല്‍ മതിയെന്നുമാണ് എം വി ഗോവിന്ദന് പ്രതികരിച്ചത്. അതുപോലെ പുല്ലിപ്പല്ല് കേസില്‍ വേടനെതിരായ സമീപനം ശരിയല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനും പ്രതികരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.