)
തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. പോലീസ് ആസ്ഥാനത്ത് ഇന്ന് നടന്ന ചടങ്ങിൽ താൽക്കാലിക ചുമതലയുള്ള എച്ച് വെങ്കിടേഷിൽ നിന്നും റവാഡ ചന്ദ്രശേഖർ പോലീസ് മേധാവിയുടെ ബാറ്റൺ കൈമാറി.
ചുമതലയേറ്റ ശേഷം റവാഡ ചന്ദ്രശേഖറിൻ്റെ ആദ്യ ഔദ്യോഗിക പരിപാടി കണ്ണൂരിലാണ്. കഴിഞ്ഞ ദിവസം ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് റവാഡ ചന്ദ്രശേഖറിനെ പോലീസ് മേധാവിയായി തിരഞ്ഞെടുത്തത്. പോലീസ് മേധാവി സ്ഥാനത്തേയ്ക്ക് സർക്കാർ സമർപ്പിച്ച പട്ടികയിൽ നിന്നും 3 പേർ ഉൾപ്പെടുന്ന ചുരുക്കപ്പട്ടിക യുപിഎസ്സി സംസ്ഥാന സർക്കാരിന് നേരത്തെ കൈമാറിയിരുന്നു. ഈ പട്ടികയിൽ നിന്നാണ് റവാഡ ചന്ദ്രശേഖറിനെ പുതിയ പോലീസ് മേധാവിയായി മുഖ്യമന്ത്രി തിരഞ്ഞെടുത്തത്.
41-ാം പോലീസ് മേധാവി ആയിട്ടാണ് റവാഡ ചുമതലയേറ്റിരിക്കുന്നത്. ഷേഖ് ദര്‍വേസ് സാഹിബ് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഡിജിപിയെ തിരഞ്ഞെടുത്തത്. ഐബി സ്പെഷ്യല്‍ ഡയറക്ടര്‍ ആയി സേവനം അനുഷ്ഠിച്ച് വരവെയാണ് കേരളത്തിന്റെ പോലീസ് മേധാവിയായി ചുമതലയേറ്റത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.