കളമശ്ശേരിയില്‍ നാളെ റീ പോളിംഗ്

  എറണാകുളം ലോക്സഭ മണ്ഡലത്തിനു കീഴിലുള്ള കളമശ്ശേരി നിയമസഭ മണ്ഡലത്തിലെ 83-ാം നമ്പര്‍ പോളിംഗ് സ്റ്റേഷനില്‍ നാളെ റീ പോളിംഗ് നടക്കും.

Last Updated : Apr 29, 2019, 07:35 PM IST
കളമശ്ശേരിയില്‍ നാളെ റീ പോളിംഗ്

എറണാകുളം:  എറണാകുളം ലോക്സഭ മണ്ഡലത്തിനു കീഴിലുള്ള കളമശ്ശേരി നിയമസഭ മണ്ഡലത്തിലെ 83-ാം നമ്പര്‍ പോളിംഗ് സ്റ്റേഷനില്‍ നാളെ റീ പോളിംഗ് നടക്കും.

ഈസ്റ്റ് കടുങ്ങല്ലൂര്‍ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലാണ് റീ പോളിംഗ് നടക്കുക.

പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് വോട്ടിംഗ് യന്ത്രത്തില്‍ കാണിച്ചതിനെ തുടര്‍ന്നാണ് ഏപ്രില്‍ 23ന് ഈ ബൂത്തില്‍ നടന്ന തിരഞ്ഞെടുപ്പ് അസാധുവാക്കിയത്.

ബൂത്തില്‍ ആകെ 912 വോട്ടര്‍മാരാണുള്ളത്. തിരഞ്ഞെടുപ്പു ദിവസം 716 പേര്‍ വോട്ടു ചെയ്യാനെത്തി. വരിനിന്നവരിലൊരാള്‍ തലകറങ്ങി വീണതിനാല്‍ രജിസ്റ്ററില്‍ പേരുചേര്‍ത്ത 715 പേരേ വോട്ട് രേഖപ്പെടുത്തിയിരുന്നുള്ളൂ.

പോളിംഗ് അവസാനിച്ച ശേഷം വോട്ടിംഗ് യന്ത്രം പരിശോധിച്ചപ്പോള്‍ 758 വോട്ടുകള്‍ പോള്‍ ചെയ്തതായാണ് റീഡിംഗ് ലഭിച്ചത്. അതായത് 43 അധിക വോട്ടുകള്‍. ഇതേ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശപ്രകാരം ബൂത്തില്‍ റീ പോളിംഗ്  നിശ്ചയിച്ചത്.

രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ്. പോളിംഗിന് ആലുവ തഹസില്‍ദാര്‍ക്കായിരിക്കും  പ്രിസൈഡിംഗ് ഓഫീസര്‍ ചുമതല. സംസ്ഥാനത്ത് റീ പോളിംഗ് നടക്കുന്ന ഒരേയൊരു ബൂത്താണ് ഇത്.

രാവിലെ ആറിന് മോക് പോള്‍ നടത്തും. അഞ്ച് പോളിംഗ് ഉദ്യോഗസ്ഥരും പോലീസും ഡ്യൂട്ടിയിലുണ്ടാകും. വോട്ടര്‍മാരുടെ ഇടതു കൈയിലെ നടുവിരലിലാണ് മഷി പുരട്ടുക.

 

 

Trending News