close

News WrapGet Handpicked Stories from our editors directly to your mailbox

കേരളത്തില്‍ ഏഴ് ബൂത്തുകളില്‍ നാളെ റീപോളിംഗ്

അവസാന ഘട്ട വോട്ടിംഗ് നടക്കുന്ന നാളെ രാവിലെ 7 മുതല്‍ വൈകിട്ട് 6 മണി വരെയാണ് റീപോളിംഗ് നടക്കുക.   

Updated: May 18, 2019, 07:58 AM IST
കേരളത്തില്‍ ഏഴ് ബൂത്തുകളില്‍ നാളെ റീപോളിംഗ്

കണ്ണൂര്‍: കള്ളവോട്ട് നടന്നതായി കണ്ടെത്തിയ കണ്ണൂര്‍ കാസര്‍ഗോഡ് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ നാളെ റീപോളിംഗ് നടക്കും. ഇന്ന് നിശബ്ദ പ്രചാരണം. 

ആദ്യം നാല് ബൂത്തുകളിലാണ്‌ റീപോളിംഗ് നടത്താന്‍ തീരുമാനിച്ചിരുന്നത്.  ഇന്നലെയാണ് മൂന്നിടത്ത് കൂടി റീപോളിംഗ് നടക്കുമെന്ന് സ്ഥിരീകരിച്ചത്. പ്രത്യേക നിരീക്ഷകരുടെ സാന്നിധ്യത്തില്‍ കനത്ത സുരക്ഷയിലായിരിക്കും റീ പോളിംഗ് നടത്തുക.

കാസര്‍ഗോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചീമേനിയിലെത്തി വോട്ടര്‍മാരെ കാണും. മുംബൈയിലായിരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍ ഇന്ന് എല്ലാ ബൂത്തുകളിലും എത്തും. ചികിത്സയിലുള്ള കണ്ണൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ പ്രചാരണത്തിന് ഇറങ്ങില്ല.

റിട്ടേണിംഗ് ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടുകളും ചീഫ് ഇലക്ട്രല്‍ ഓഫീസറുടെയും ജനറല്‍ ഒബ്സര്‍വറുടേയും റിപ്പോര്‍ട്ടുകളും മറ്റ് തെളിവുകളും വിശകലനം ചെയ്താണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇങ്ങനൊരു തീരുമാനം എടുത്തത്.

അവസാന ഘട്ട വോട്ടിംഗ് നടക്കുന്ന നാളെ രാവിലെ 7 മുതല്‍ വൈകിട്ട് 6 മണി വരെയാണ് റീപോളിംഗ് നടക്കുക.