അവകാശവാദങ്ങള്‍ക്കില്ല, 23ാം തിയതിവരെ കാത്തിരിക്കാം.... സുരേഷ് ഗോപി

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ ശ്രദ്ധ നേടിയ മണ്ഡലങ്ങളിലൊന്നാണ് തൃശൂര്‍. 

Last Updated : Apr 28, 2019, 05:13 PM IST
 അവകാശവാദങ്ങള്‍ക്കില്ല, 23ാം തിയതിവരെ കാത്തിരിക്കാം.... സുരേഷ് ഗോപി

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ ശ്രദ്ധ നേടിയ മണ്ഡലങ്ങളിലൊന്നാണ് തൃശൂര്‍. 

രാജ്യസഭാ അംഗവും സിനിമ താരവുമായ സുരേഷ് ഗോപി മത്സരിച്ചതുകൊണ്ടുമാത്രമല്ല, തൃശൂര്‍ ദേശീയ ശ്രദ്ധ നേടിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഏറ്റവും ഒടുവില്‍ രംഗപ്രവേശം ചെയ്ത്, കനത്ത ത്രികോണ മത്സരം സൃഷ്ടിച്ചു എന്നതാണ് സുരേഷ് ഗോപിയുടെ നേട്ടം. 

തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വാര്‍ത്ത‍കള്‍ക്കും വിവാദങ്ങള്‍ക്കും തത്കാലം അവധി കൊടുത്ത് താരം പഴയ രാജ്യസഭാ എംപിയുടെ തിരക്കിലേയ്ക്ക് മടങ്ങിയിരികുകയാണ്. 

അതേസമയം, തൃശൂര്‍ മണ്ഡലത്തിലെ ജനങ്ങള്‍ എങ്ങനെ വോട്ട് ചെയ്തുവെന്ന് പ്രവചിക്കാന്‍ തനിക്ക് യാതൊരു  അവകാശവും ഇല്ല. തന്നെ പാര്‍ട്ടി ഒരു ജോലി പാര്‍ട്ടി ഏല്‍പ്പിച്ചു. മുന്നിലുണ്ടായിരുന്നത് വെറും 17 ദിവസങ്ങളായിരുന്നു. ആ 17 ദിവസവും താന്‍ കഠിന്വാധ്വാനം ചെയ്തു പാര്‍ട്ടി നല്‍കിയ ഉത്തരവാദിത്വം പൂര്‍ത്തിയാക്കിയെന്ന്‍ അദ്ദേഹം പറഞ്ഞു.

മൂന്ന് വര്‍ഷം എം.പി എന്ന നിലയില്‍ താന്‍ എന്ത് ചെയ്തു എന്ന് ജനങ്ങളോട് കൃത്യമായി പറഞ്ഞിട്ടുണ്ട്. ജനങ്ങള്‍ തനിക്ക് വോട്ട് ചെയ്യണമെന്നാണ് കരുതുന്നത്. ഒരു വിലയിരുത്തലുകളും തത്കാലം മുഖവിലയ്‌ക്കെടുക്കുന്നില്ല. ജനങ്ങളുടെ വിധിയെഴുത്ത് ആ പെട്ടിയിലുണ്ട്. പെട്ടി പറയട്ടെ കാര്യങ്ങള്‍. അതല്ലാതെ ചുമ്മാ സംസാരിട്ടിച്ച് കാര്യമില്ല. അതുകൊണ്ട് മെയ് 23 വരെ കാത്തിരിക്കാം, സുരേഷ് ഗോപി പറയുന്നു...

 

Trending News