തിരുവനന്തപുരം: വർക്കലയിൽ ഉത്സവം കണ്ടു മടങ്ങിയവരിലേക്ക് വാഹനം പാഞ്ഞു കയറി അമ്മയും മകളും മരിച്ച സംഭവത്തിൽ ഡ്രൈവർക്കായി തിരച്ചിൽ ഊർജ്ജിതം. അപകട ശേഷം ഇറങ്ങി ഓടി രക്ഷപ്പെട്ട റിക്കവറി വാഹന ഡ്രൈവർ ടോണിക്കായി കല്ലമ്പലം പോലീസ് കർശന പരിശോധന നടത്തുകയാണ്.
Also Read: മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ
ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വാഹനം പരിശോധിച്ചപ്പോൾ വാഹനത്തിൽ നിന്ന് നിരവധി മദ്യക്കുപ്പികളും ബിയർ ബോട്ടിലുകളും കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം നടന്നത്. വർക്കലയിൽ നിന്നും കവലയൂർ ഭാഗത്തേക്ക് പോയ റിക്കവറി വാഹനമാണ് അമിത വേഗതയിലെത്തി ആളുകളുടെ ഇടയിലേക്ക് പാഞ്ഞുകയറിയത്. വാഹനം ഇരുചക്ര വാഹനത്തിലും ഒരു കാറിലും ഇടിച്ച ശേഷം ഉത്സവം കഴിഞ്ഞ് റോഡിലൂടെ നടന്നു വന്ന ആളുകളിലേക്ക് പാഞ്ഞു കയറുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
Also Read: മാർച്ച് മാസത്തിലെ അവസാന ദിനം മഹാദേവ കൃപയാൽ ഇവർക്ക് നേട്ടങ്ങൾ മാത്രം
തുടർന്ന് വാഹനം സമീപത്തെ മതിൽ ഇടിച്ചു തകർത്താണ് നിന്നത്. അപകടത്തിൽ വർക്കല പേരേറ്റിൽ സ്വദേശി രോഹിണി, മകൾ അഖില എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









