സംസ്ഥാന൦ റിപ്പബ്ലിക് ദിനാഘോഷത്തില്‍!!

എഴുപതാമത് റിപ്പബ്ലിക് ദിനാഘോഷ൦ പ്രൗഢ ഗംഭീരമാക്കി സംസ്ഥാനം. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ പി. സാദാശിവം ദേശീയ പതാക ഉയര്‍ത്തി. 

Last Updated : Jan 26, 2019, 09:46 AM IST
സംസ്ഥാന൦ റിപ്പബ്ലിക് ദിനാഘോഷത്തില്‍!!

തിരുവനന്തപുരം: എഴുപതാമത് റിപ്പബ്ലിക് ദിനാഘോഷ൦ പ്രൗഢ ഗംഭീരമാക്കി സംസ്ഥാനം. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ പി. സാദാശിവം ദേശീയ പതാക ഉയര്‍ത്തി. 

കൊച്ചി കാക്കനാട് പരേഡ് ഗ്രൗണ്ടില്‍ മന്ത്രി എ.സി മൊയ്ദീന്‍ പതാക ഉയര്‍ത്തി. നാവിക ആസ്ഥാനത്തും, കൊച്ചി തുറമുഖ ട്രസ്റ്റ്‌ ആസ്ഥാനത്തും റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ തുടരുകയാണ്. 

എട്ടരയ്ക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തിയ പി. സാദാശിവത്തെ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും, എയര്‍ ഓഫീസ് കമാന്‍ഡി൦ഗ് ചീഫും  ചേര്‍ന്നാണ് സ്വീകരിച്ചത്. 

സേനാ വിഭാഗങ്ങളുടെ പരേഡില്‍ അഭിവാദ്യം സ്വീകരിച്ചത് ഗവര്‍ണറും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ്. വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ പതാക ഉയര്‍ത്തി. 

അതേസമയം, ഭാരതത്തിന്‍റെ സാംസ്കാരിക വൈവിധ്യവും, പ്രതിരോധ കരുത്തും വിളിച്ചോതിയാണ് ഡൽഹിയില്‍ റിപ്പബ്ലിക് പരേഡ് നടക്കുന്നത്. ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൾ റമോഫാസയാണ് ചടങ്ങിലെ മുഖ്യാതിഥി.

രാവിലെ 9ന് ഇന്ത്യ ഗേറ്റിലെ അമർ ജവാൻ ജ്യോതിയിൽ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സൈനിക മേധാവികളും ചേര്‍ന്ന് ആദരമർപ്പിച്ച ശേഷമാണ് പരേഡ്. 

മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മ വാർഷികത്തോടനുബന്ധിച്ച് ഗാന്ധിയൻ ആശയങ്ങൾ അടിസ്ഥാനമാക്കിയുള്ള നിശ്ചല ദൃശ്യങ്ങളാണ് ഇത്തവണ പരേഡിൽ അണിയിച്ചൊരുക്കിയിരുന്നത്.

സുരക്ഷാഭീഷണിയെ തുടര്‍ന്ന് രാജ്പത് മുതല്‍ ചെങ്കോട്ട വരെ കനത്ത സുരക്ഷാവലയത്തിനുള്ളിലാണ്. 25,000 സൈനികരെയാണ് തീവ്രവാദ സംഘടനകളുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ വിന്യസിച്ചിരിക്കുന്നത്.

 

More Stories

Trending News