)
പത്തനംതിട്ട: ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുന്നു. മണ്ഡല മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട തുറന്ന ശേഷം മൂന്നര ലക്ഷത്തോളം ഭക്തരാണ് ഇതുവരെ ദർശനം നടത്തിയത്. സ്പോട്ട് ബുക്കിങ് വഴി ഇന്നലെ എത്തിയത് 14,000ൽ അധികം പേരാണ്.
സ്പോട്ട് ബുക്കിങ് 5000 ആക്കി ചുരുക്കിയതോടെ തീർഥാടകർ കാത്തുനിൽക്കേണ്ടി വരും. മറ്റ് ദിവസങ്ങളിൽ ബുക്ക് ചെയ്ത് നേരത്തെ എത്തിയത് 28,000ത്തോളം പേർ ആണ്. നിലവിൽ ശബരിമലയിലെ തിരക്ക് നിയന്ത്രണാതീതമായിട്ടുണ്ട്.
ഇപ്പോൾ പതിവ് തിരക്ക് മാത്രമാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. വെർച്വൽ ക്യൂവിലൂടെ എത്തുന്ന എല്ലാ അയ്യപ്പഭക്തർക്കും സുഗമമായ ദർശനം ഉറപ്പാക്കുമെന്ന് പോലീസ് പറഞ്ഞു. ബുക്ക് ചെയ്ത് എത്തുന്ന ഭക്തർക്ക് ദർശനം നടത്താൻ സാധിച്ചില്ലെങ്കിൽ ഇക്കാര്യം പോലീസിനെ ബോധിപ്പിച്ചാൽ പരിഹാരം ഉണ്ടാകും.
അതേസമയം, സ്പോട്ട് ബുക്കിങ് വഴി എത്തുന്ന തീർഥാടകർക്ക് ഇന്ന് മുതൽ കർശന നിയന്ത്രണം ഉണ്ടാകും. ശബരിമലയിൽ അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് സ്പോട്ട് ബുക്കിങ് 5000 ആയി കുറച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.