കോട്ടയം: കോട്ടയം എംസി റോഡിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. നാട്ടകം പോളി ടെക്നിക്കിന് സമീപത്താണ് അപകടമുണ്ടായത്. ജീപ്പ് യാത്രക്കാരായ രണ്ട് പേരാണ് അപകടത്തിൽ മരിച്ചത്. ജീപ്പിന് പുറകിലിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. മരിച്ചവരിൽ ഒരാൾ ജീപ്പ് ഡ്രൈവർ തൊടുപുഴ സ്വദേശി സനോഷ് (55) ആണ്. രണ്ടാമത്തെ വ്യക്തി തമിഴ്നാട് സ്വദേശിയാണെന്നാണ് സൂചന.
അകപടത്തിൽ ജീപ്പിന്റെ മുൻഭാഗം പൂർണമായും തകർന്നു. അഗ്നിരക്ഷാ സേന എത്തിയാണ് ജീപ്പ് നീക്കം ചെയ്തത്. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ചിങ്ങവനം പോലീസ് എത്തി ഗതാഗത പ്രശ്നം പരിഹരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









