തൃശൂർ: കല്ലിടുക്ക് ദേശീയ പാതയില്‍ നിർത്തിയിട്ടിരുന്ന ലോറിയിൽ മറ്റൊരു ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. നിർത്തിയിട്ടിരുന്ന ലോറിയുടെ ക്ലീനർ ആണ് മരിച്ചത്. തമിഴ്നാട് സ്വദേശി അറുമുഖ സുന്ദര പെരുമാൾ (40) ആണ് മരിച്ചത്. ഡ്രൈവർ കരൂർ സ്വദേശി വേലു സ്വാമിക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലർച്ചെ 2 മണിയോടെയാണ് അപകടം സംഭവിച്ചത്. ഇടിച്ച ലോറിയുടെ ഡ്രൈവർ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടതായാണ് വിവരം.
പാലക്കാട് പനയം പാടത്ത് വീണ്ടും അപകടം സംഭവിച്ച് ഒരാൾക്ക് ജീവൻ നഷ്ടമായി. പനയം പാടം വളവിൽ ലോറി മറിഞ്ഞാണ് അപകടമുണ്ടായത്. ഡ്രൈവർ മരിച്ചു. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം കൊല്ലത്ത് നിന്നും ആറ്റുകാലിലേക്ക് പോയ ടെമ്പോ ട്രാവലർ അപടകടത്തിൽപെട്ട് നിരവധി പേർക്ക് പരിക്കേറ്റു. 19 യാത്രക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









