ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ആര്‍എസ്എസ് ശ്രമം അംഗീകരിക്കില്ല: മുഖ്യന്‍

ആര്‍എസ്എസിന്‍റെ ഈ ശ്രമം ഒരിക്കലും അംഗീകരിക്കാനാവില്ലയെന്നും മുഖ്യന്‍ തുറന്നടിച്ചു.   

Ajitha Kumari | Updated: Dec 16, 2019, 12:26 PM IST
ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ആര്‍എസ്എസ് ശ്രമം അംഗീകരിക്കില്ല: മുഖ്യന്‍
Representational image

തിരുവനന്തപുരം: ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ശ്രമമാണ് ആര്‍എസ്എസ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ ഇന്ന് ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സംയുക്ത സത്യാഗ്രഹം ഉദ്ഘാടനം ചെയ്യവേയാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രസ്താവിച്ചത്.

ആര്‍എസ്എസിന്‍റെ ഈ ശ്രമം ഒരിക്കലും അംഗീകരിക്കാനാവില്ലയെന്നും മുഖ്യന്‍ തുറന്നടിച്ചു. മാത്രമല്ല പൗരത്വ ഭേദഗതി നിയമത്തെ കേരളം ഒറ്റക്കെട്ടായി എതിര്‍ക്കുവെന്നും രാജ്യത്തെ ഒരു പ്രത്യേക മാര്‍ഗത്തിലേയ്ക്ക് തിരിക്കാനുള്ള ആര്‍എസ്എസിന്‍റെ ശ്രമം കേരളത്തില്‍ നടക്കില്ലയെന്നും മുഖ്യന്‍ പറഞ്ഞു.   

മാത്രമല്ല മതനിരപേക്ഷതക്ക് വേണ്ടി കേരളത്തില്‍ നിന്ന് ഉയരുന്നത് ഒരേ സ്വരമാണെന്നും ജാതി ഭേദവും മതവിദ്വേഷവും ഒരു ഘട്ടത്തിലും കേരളത്തിനെ ബാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ന്യൂനപക്ഷ വിഭാഗത്തെ പൗരന്‍മാരല്ലെന്ന് പ്രഖ്യാപിച്ചാല്‍ കേരളത്തില്‍ അത് നടപ്പാക്കാന്‍ സൗകര്യപ്പെടില്ലയെന്നും സര്‍ക്കാരിന്‍റെ പ്രതിബദ്ധത ഭരണഘടനയോടാണ് അല്ലാതെ ആര്‍എസ്എസ് സൃഷ്ടിക്കുന്ന അജണ്ടകളോടല്ലെന്നും പിണറായി വിജയന്‍ തുറന്നടിച്ചു.

എല്ലാ മത വിശ്വാസികള്‍ക്കും വിശ്വാസം ഇല്ലാത്തവര്‍ക്കും ജീവിക്കാനുള്ള മതനിരപേക്ഷ രാജ്യമാണ് ഇന്ത്യ. ഈ രാജ്യത്താണ് ഇത്തരത്തിലൊരു നിയമം പാസാക്കിയിരിക്കുന്നത്. 

ഭരണഘടനാ വിരുദ്ധമായ ഒന്നും തന്നെ കേരളം അംഗീകരിക്കില്ലയെന്നും മതത്തിന്‍റെയും ലിംഗത്തിന്‍റെയും പേരിലുള്ള വേര്‍തിരിവ് അംഗീകരിക്കില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ പൗരത്വ ഭേദഗതി നിയമത്തിലെ യുക്തിരാഹിത്യം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

രാജ്യത്ത് ഉയര്‍ന്നുവന്ന ഈ പ്രതിഷേധത്തില്‍ കേരളമാകെ ഒറ്റക്കെട്ടായി നീങ്ങുന്നുവെന്ന സന്ദേശം ലോകത്തിനു നല്‍കുക എന്നതാണ് ഈ കൂട്ടയ്മ എന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയ്ക്ക് പുറമേ പ്രതിപക്ഷ നേതാവ്, മന്ത്രിമാര്‍, എല്‍ഡിഎഫ്-യുഡിഎഫ് കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കുന്നുണ്ട്.

Also read: കേന്ദ്രത്തിനെതിരെ ഒറ്റക്കെട്ട്; പൗരത്വ നിയമത്തിനെതിരെ ഇന്ന് ഭരണ-പ്രതിപക്ഷ പ്രതിഷേധം