കൊച്ചി: ഭാര്യയെയും ഭാര്യയുടെ അമ്മയേയും വെട്ടിപ്പരിക്കേല്‍പിച്ച ശേഷം റിട്ട. എസ്ഐ തൂങ്ങി മരിച്ചു. ചേരനല്ലൂർ സ്വദേശി കെ.വി ഗോപിനാഥൻ (60) ആണ് മരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഭാര്യ രാജശ്രീ, ഭാര്യാ മാതാവ് ആനന്ദവല്ലി എന്നിവർ ഗുരുതര പരിക്കോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അഭിഭാഷകനായ മകൻ അമർ ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. 


ALSO READ: സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം


തുടര്‍ന്ന് പരിക്കേറ്റ അമ്മയെയും മുത്തശ്ശിയെയും ആശുപത്രിയിലേക്ക് മാറ്റുകയും മറ്റുള്ളവരെ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വിസ്റ്റ് നടനടികൾ സ്വീകരിച്ചു.


തീർത്ഥാടകർ സഞ്ചരിച്ച വാഹനം പോസ്റ്റിൽ ഇടിച്ച് അപകടം


തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം തെറ്റി പോസ്റ്റിൽ ഇടിച്ച് അപകടം. കാട്ടാക്കട പൂവച്ചൽ ആലമുക്ക് സിഎസ്ഐ ചർച്ചിൽ സമീപം ആയിരുന്നു അപകടം. ചെന്നൈ 2/40  സെക്കൻ്റ് സ്ട്രീറ്റ് താമസിക്കുന്ന പാലവക്കം സ്വദേശി രഞ്ജിത്തും 6 പേരും അടങ്ങിയ സംഘം സഞ്ചരിച്ച ഇന്നോവ കാർ ആണ് അപകടത്തിൽപ്പെട്ടത്. 


ആർക്കും പരിക്ക് പറ്റിയില്ല .കാട്ടാക്കട ഭാഗത്തുനിന്നും ആര്യനാട് ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം തെറ്റാ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ശബരിമല തീർത്ഥാടനം കഴിഞ്ഞ് തിരുവനന്തപുരത്തെ പള്ളികളും അമ്പലങ്ങളും സന്ദർശിച്ചശേഷം തിരികെ മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.