Kerala News: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; ഒഴിവായത് വൻ ദുരന്തം

Kerala News: കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിനാണ് തീ പിടിച്ചത്

Written by - Zee Malayalam News Desk | Last Updated : Apr 29, 2025, 12:22 PM IST
  • ആറ്റിങ്ങൽ മാമത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്.
  • പുക വരുന്നത് കണ്ട് ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കിയത് കൊണ്ട് വന്‍ ദുരന്തം ഒഴിവായി.
  • ബസിൻ്റെ അടിഭാഗത്ത് നിന്നാണ് തീ പടർന്നത്
Kerala News: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; ഒഴിവായത് വൻ ദുരന്തം

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിനാണ് തീ പിടിച്ചത്. ആറ്റിങ്ങൽ മാമത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്. പുക വരുന്നത് കണ്ട് ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കിയത് കൊണ്ട് വന്‍ ദുരന്തം ഒഴിവായി. ബസിൻ്റെ അടിഭാഗത്ത് നിന്നാണ് തീ പടർന്നത്. ബസിലുണ്ടായിരുന്ന 36 യാത്രക്കാരും സുരക്ഷിതരാണെന്ന് ജീവനക്കാര്‍ അറിയിച്ചു. ആറ്റിങ്ങലിൽ നിന്നെത്തിയ ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ അരമണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്.

Add Zee News as a Preferred Source

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News