നിയമസഭ ഇന്നും പ്രക്ഷുബ്ധ൦

അടുത്തിടെ സംസ്ഥാനത്തു നടന്ന മൂന്നു കൊലപാതകങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷ ബഹളം.   

Last Updated : Feb 27, 2018, 09:43 AM IST
നിയമസഭ ഇന്നും പ്രക്ഷുബ്ധ൦

തിരുവനന്തപുരം: അടുത്തിടെ സംസ്ഥാനത്തു നടന്ന മൂന്നു കൊലപാതകങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷ ബഹളം.   

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റെയും ആദിവാസി യുവാവ് മധുവിന്‍റെയും മണ്ണാർക്കാട് യൂത്ത് ലീഗ് പ്രവർത്തകൻ സഫീറിന്‍റെയും കൊലപാതകങ്ങള്‍ സംബന്ധിച്ചാണ് പ്രതിപക്ഷം ചര്‍ച്ച ആവശ്യപ്പെട്ടത്. 

ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണമില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം സഭയെ ഇന്നും കലുഷിതമാക്കി. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. ചോദ്യോത്തരവേളയോട് സഹകരിക്കാതെ മുദ്രാവാക്യം വിളികളുമായി സ്പീക്കറുടെ ഡയസ് വളഞ്ഞ പ്രതിപക്ഷാംഗങ്ങള്‍ ബാനറുകളും പ്ലാക്കാര്‍ഡുകളും ഉയര്‍ത്തിയാണ് പ്രതിഷേധം അറിയിച്ചത്.

വിഷയം പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പലയാവര്‍ത്തി പറഞ്ഞുവെങ്കിലും  പ്രതിപക്ഷം അംഗീകരിച്ചില്ല. ഇതിനിടെ ചോദ്യോത്തരവേള തുടങ്ങിയെങ്കിലും വൈദ്യുതി മന്ത്രി എംഎം മണി ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെ പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറുടെ മുഖം മറച്ച് ബാനര്‍ പൊക്കിപ്പിടിച്ച് മുദ്രാവാക്യം വിളിച്ചു. സ്പീക്കര്‍ റൂളിങ് നടത്തിയെങ്കിലും പ്രതിപക്ഷം പിന്തിരിഞ്ഞില്ല  

ഒടുവില്‍ 8.40-ഓടെ ചോദ്യോത്തരവേള താത്കാലികമായി നിര്‍ത്തിവച്ച് സ്പീക്കര്‍ ഡയസ് വിട്ടു. ഇതോടെ പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധം ആരംഭിച്ചു.
ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തരവേള താത്ക്കാലികമായി നിര്‍ത്തിവച്ചു.

 

Trending News