)
കേരളത്തില്‍ റെയില്‍പാതയില്ലാത്ത ജില്ലകള്‍ ഏതൊക്കെ എന്നത് പണ്ട് പിഎസ് സി പരീക്ഷകള്‍ക്കും ക്വിസ് മത്സരങ്ങള്‍ക്കും എല്ലാം വന്നിരുന്ന സ്ഥിരം ചോദ്യം ആയിരുന്നു. വയനാടും ഇടുക്കിയും എന്നതായിരുന്നു ആ ചോദ്യത്തിനുള്ള ഉത്തരം. എന്നാല്‍ ഈ ചോദ്യത്തിന്റെ ഉത്തരത്തില്‍ ഇനി വയനാട് ഒറ്റപ്പെടുമോ എന്നാണ് ഇപ്പോഴുയരുന്ന ചോദ്യം.
കാരണം മറ്റൊന്നും അല്ല, അങ്കമാലി- ശബരി റെയില്‍പാത സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും പുനരുജ്ജീവിച്ചു എന്നത് തന്നെ. ഈ പാത ഇടുക്കി ജില്ലയിലെ തൊടുപുഴ വഴിയാണ് കടന്നുപോവുക. അതോടെ റെയില്‍പ്പാതയില്ലാത്ത ജില്ല എന്ന പേര് ഇടുക്കിയില്‍ നിന്ന് മാറ്റപ്പെടും.
എന്നാല്‍, ഒരു നൂറ്റാണ്ടിന് മുമ്പ് സ്വന്തമായി റെയില്‍വേ സ്റ്റേഷനും റെയില്‍പാതയും എല്ലാം ഉണ്ടായിരുന്ന ജില്ല ആയിരുന്നു ഇടുക്കി. മൂന്നാര്‍ റെയില്‍വേ അല്ലെങ്കില്‍ കുണ്ടല വാലി റെയില്‍വേ എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നു. 1909 മുതല്‍ 1924 വരെ ആയിരുന്നു ഈ റെയില്‍വേ സേവനം ഉണ്ടായിരുന്നത്. രാജ്യത്തെ തന്നെ ആദ്യത്തെ മോണോറെയില്‍ സംവിധാനം ആയിരുന്നു ഇത്. പക്ഷേ, 1924 ലെ വെള്ളപ്പൊക്കത്തില്‍ ഈ റെയില്‍വേ സംവിധാനം പൂര്‍ണമായും തകര്‍ന്നു. പിന്നീട് ഇത് പുനര്‍നിര്‍മിച്ചില്ല.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആണ് ശബരി പദ്ധതിയ്ക്ക് വീണ്ടും ജീവന് വച്ചത്. മൂന്ന് വര്‍ഷം മുമ്പ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ പദ്ധതിയ്ക്ക് 100 കോടി രൂപ വകയിരുത്തിയിരുന്നെങ്കിലും ചര്‍ച്ചകള്‍ കാര്യമായി പുരോഗമിച്ചിരുന്നില്ല. പുതിയ സാഹചര്യത്തില്‍ പാതയുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് റെയില്‍വേയുടെ സംഘം അടുത്ത മാസം കേരളത്തില്‍ എത്തും എന്ന് ഉറപ്പായിട്ടുണ്ട്.
1997-19098 കേന്ദ്ര ബജറ്റില്‍ ആയിരുന്നു ഏറെ പ്രതീക്ഷിക്കപ്പെട്ട ശബരി റെയില്‍പ്പാത സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായത്. 111 കിലോമീറ്റര്‍ പാത ആയിരുന്നു വിഭാവനം ചെയ്തിരുന്നത്. ഇതിനായി മൂവായിരത്തോളം കുടുംബങ്ങള്‍ ഭൂമി വിട്ടുനല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പദ്ധതി നിലച്ചതോടെ ഇവര്‍ വലിയ പ്രതിസന്ധിയില്‍ ആയി. വിട്ടുകൊടുത്ത ഭൂമിയ്ക്ക് നഷ്ടപരിഹാരവും ലഭിച്ചില്ല, ഭൂമിയുടെ ക്രയവിക്രയം സാധ്യതകള്‍ അടയുകയും ചെയ്തു. ഈ കുടുംബങ്ങള്‍ക്ക് കൂടി ആശ്വാസമാകുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
പദ്ധതിയുടെ തുടക്കത്തില്‍ എട്ട് കിലോമീറ്റര്‍ റെയില്‍പ്പാതയുടെ നിര്‍മാണം പൂര്‍ത്തിയായിരുന്നു. അങ്കമാലി മുതല്‍ കാലടി വരെ ആയിരുന്നു ഇത്. പുതിയ സാഹചര്യത്തില്‍ 3,810 കോടി രൂപയാണ് പദ്ധതി ചെലവായി കണക്കാക്കുന്നത്. ശബരി പാതയില്‍ മൊത്തം 14 സ്റ്റേഷനുകളാണ് ുണ്ടാവുക. അങ്കമാലി, കാലടി, പെരുമ്പാവൂര്‍, ഓടക്കാലി, കോടതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനും, ചെമ്മലാമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവയായിരിക്കും സ്റ്റേഷനുകള്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേ