)
കോട്ടയം: നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ പദ്ധതി രേഖ കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. ചിലവ് പ്രതീക്ഷിക്കുന്നത് 7047 കോടി രൂപയാണെന്നാണ് വിശദ പദ്ധതിരേഖയിൽ വ്യക്താമാക്കുന്നത്. ഡീറ്റെയ്ൽഡ് പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കിയ കൺസൾട്ടിങ് ഏജൻസി സ്റ്റുപ് ഈ മാസം ആദ്യം കെഎസ്ഐഡിസിക്ക് ഡിപിആർ കൈമാറിയിരുന്നു.
പദ്ധതിക്ക് നേരത്തെ കേന്ദ്രത്തിന്റെ സൈറ്റ് ക്ലിയറൻസ് ലഭിച്ചതിനാൽ ഡിപിആറിനും അംഗീകാരം ലഭിക്കാൻ തടസമുണ്ടാകില്ലെന്നാണ് കരുതുന്നത്. അടുത്തിടെ പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി ലഭിച്ചിരുന്നു. വർഷം ഏഴ് ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.
പദ്ധതി ശബരിമല തീർഥാടകർക്കും പ്രവാസികൾക്കും പ്രയോജനം ചെയ്യുമെന്നും വിശദപദ്ധതി രേഖയിൽ പറയുന്നു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകൾക്കും തമിഴ്നാടിന്റെ ഭാഗമായ അയൽ ജില്ലകൾക്കും പദ്ധതി ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. എല്ലാത്തരം വിമാനങ്ങൾക്കും ഇറങ്ങാൻ സാധിക്കുന്ന വിധത്തിലാണ് വിമാനത്താവളം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
മണിമല, എരുമേലി പഞ്ചായത്തുകളിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുക. കേരളത്തിലെ അഞ്ചാമത്തെ വിമാനത്താവളമാകുമിത്. ചെറുവള്ളി എസ്റ്റേറ്റാണ് പദ്ധതിയുടെ പ്രദേശത്തിലെ ഭൂരിഭാഗവും വരുന്നത്. ബിലിവേഴ്സ് ചർച്ചിന്റെ കീഴിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റിന്റെ കൈവശമാണ് ചെറുവള്ളി എസ്റ്റേറ്റ്. പാട്ടക്കാലാവധി കഴിഞ്ഞതിനാൽ ഇത് റവന്യൂഭൂമിയാണെന്നാണ് സർക്കാർ പറയുന്നത്. റവന്യൂവകുപ്പ് ഇത് സംബന്ധിച്ച് പാലാ കോടതിയിൽ സിവിൽ കേസ് സമർപ്പിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.