close

News WrapGet Handpicked Stories from our editors directly to your mailbox

ശബരിമല ബിൽ ചർച്ചയ്ക്കെടുക്കില്ല!!

ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച സുപ്രീംകോടതി വിധി മറികടക്കാന്‍ ലക്ഷ്യമിട്ടാണ് എന്‍ കെ പ്രേമചന്ദ്രന്‍ സ്വകാര്യബില്‍ അവതരിപ്പിച്ചത്. 

Updated: Jun 25, 2019, 06:14 PM IST
 ശബരിമല ബിൽ ചർച്ചയ്ക്കെടുക്കില്ല!!

ന്യൂഡല്‍ഹി: ഇന്ന് ചര്‍ച്ചയ്ക്കെടുക്കേണ്ട ബില്ലുകള്‍ക്കായുള്ള നറുക്കെടുപ്പില്‍ എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ നാല് സ്വകാര്യ ബില്ലുകള്‍ക്കും നറുക്ക് വീണില്ല. 

തൊഴിലുറപ്പ്, ഇഎസ്ഐ, സര്‍ഫാസി നിയമ ഭേദഗതി, ശബരിമല എന്നിവയായിരുന്നു പ്രേമചന്ദ്രന്‍ സമര്‍പ്പിച്ച ബില്ലുകള്‍.

സുപ്രീംകോടതി വിധിക്ക് മുന്‍പുള്ള സ്ഥിതി ശബരിമലയില്‍ തുടരണമെന്ന ആവശ്യവുമായാണ് 'ശബരിമല ശ്രീധര്‍മശാസ്ത ക്ഷേത്ര ബില്‍' പ്രേമചന്ദ്രന്‍ അവതരിപ്പിച്ചത്. 

ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച സുപ്രീംകോടതി വിധി മറികടക്കാന്‍ ലക്ഷ്യമിട്ടാണ് എന്‍ കെ പ്രേമചന്ദ്രന്‍ സ്വകാര്യബില്‍ അവതരിപ്പിച്ചത്. 

17-ാമത് ലോക്സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലായിരുന്നു ശബരിമലയുടേത്.ഏതൊക്കെ ബില്ലുകള്‍ അവതരിപ്പിക്കണം എന്നത് നറുക്കെടുപ്പിലൂടെയാണ് തീരുമാനിക്കുക.

ഒമ്പത് എംപിമാര്‍ അവതരിപ്പിച്ച 30 സ്വകാര്യ ബില്ലുകളാണ് ആകെ നറുക്കെടുപ്പിനുണ്ടായിരുന്നത്.

ബീഹാറിന്‍ നിന്നുള്ള  ജനാര്‍ദ്ദന്‍ സിങ് സിഗ്രിവാള്‍, ഝാര്‍ഖണ്ഡില്‍ നിന്നുള്ള സുനില്‍ കുമാര്‍ സിങ്, മഹാരാഷ്ട്രയില്‍ നിന്നുള്ള ഷ്രിരാംഗ് ബര്‍നേ എന്നിവര്‍ സമര്‍പ്പിച്ച ബില്ലുകളാണ് നറുക്കെടുപ്പില്‍ ജയിച്ചത്