കൊച്ചി: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പുതിയ വഴിത്തിരിവ്. ദേവസ്വം വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു.സ്വർണ്ണപ്പാളികൾ കോടിക്കണക്കിന് രൂപക്ക് ബംഗളൂരുവിൽ വിറ്റഴിച്ചതായി വിജിലൻസ് റിപ്പോർട്ട്. ഇടനിലക്കാരനായി നിന്നത് ഉണ്ണികൃഷ്ണൻ പോറ്റി. 2019 ൽ സ്വർണ്ണം പൂശിയ സമയത്ത് 474.9 ഗ്രാം സ്വർണ്ണം കാണാനില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സ്വർണ്ണപ്പാളിയിലെ സ്വർണ്ണം ഉരുക്കിയെന്നും, ബാക്കി സ്വർണ്ണം ഉണ്ണികൃഷ്ണൻ പോറ്റിയുടെ പക്കലുമാണെന്ന് റിപ്പോർട്ട്. സ്മാർട്ട് ക്രിയേഷൻസുമായി ചോർന്ന് ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ തട്ടിപ്പിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാൻ കോടതി നിർദേശിച്ചു.
സ്വർണ്ണപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിയുടെ പക്കൽ കൊടുത്തുവിടേണ്ട എന്ന ദേവസ്വം ബോർഡ് ഉത്തരവ് തിരുത്തിയത് അന്നത്തെ ദേവസ്വം ബോർഡ് സെക്രട്ടറിയാണ്.
വിജിലൻസ് എസ്പി സുനിൽകുമാറാണ് ശബരിമല സ്വർണപ്പാളി കേസുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറിയത്.
ശബരിമലയിലെ യോഗദണ്ഡ് സ്വർണ്ണം പൂശിയതിലും ദുരൂഹത. സ്വർണ്ണം പൂശാൻ ചുമതല നൽകിയത് മുൻ ദേവസ്വം പ്രസിഡൻ്റ് എ പത്മകുമാറിൻ്റെ മകന്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









