)
പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർഥാടനകാലം തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോഴും സന്നിധാനത്ത് ശക്തമായ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രണവിധേയമാക്കാൻ സ്പോട്ട് ബുക്കിങ് 5000 ആയി നിജപ്പെടുത്തിയിരുന്നെങ്കിലും ഇന്നലെ മാത്രം 87493 പേരാണ് ദർശനം നടത്തിയത്. വ്യാഴാഴ്ച രാവിലെ 8 മണിവരെ 31395 ഭക്തജനങ്ങളാണ് സന്നിധാനത്തെത്തിയത്.
വരിയിൽ ഇപ്പോഴും ഭക്തജനങ്ങളുടെ നീണ്ട നിരയാണുള്ളത്. ശരാശരി 4000 ഭക്തജനങ്ങൾ വരെ മണിക്കൂറിൽ ദർശനം നടത്തുന്നുണ്ടെന്നാണ് കണക്ക്. സന്നിധാനത്തെ ഭക്തജനത്തിരക്ക് പരിഗണിച്ച് നിലയ്ക്കലിൽ നിന്നും പമ്പയിൽ നിന്നും ബാച്ചുകളായി തിരിച്ചാണ് ഭക്തരെ കടത്തി വിടുന്നത്. ഇന്നലെ ക്യൂ മരക്കൂട്ടം വരെ നീണ്ടു.
തിരക്ക് അനുസരിച്ച് സ്പോട്ട് ബുക്കിങ് നിയന്ത്രിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. പോലീസും ദേവസ്വം ബോർഡും ചേർന്ന് ഓരോ സമയത്തെയും തിരക്ക് വിലയിരുത്തിയാണ് സ്പോട്ട് ബുക്കിങ് അനുവദിച്ചുകൊണ്ടിരിക്കുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ ഇന്ന് സന്നിധാനത്തെത്തി അവലോകന യോഗം നടത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.