Sabarimala Gold Plate Controversy: ശബരിമല സ്വര്‍ണപ്പാളി വിവാദം: കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ്

സത്യം പുറത്തുവരണമെങ്കിൽ സിബിഐയെ ഏല്‍പ്പിക്കണമെന്നും ഇവിടെനിന്ന് അന്വേഷിച്ചാല്‍ സത്യസന്ധമായ റിപ്പോര്‍ട്ട് പുറത്തുവരില്ലെന്നും അടൂർ പ്രകാശ്

Written by - Ajitha Kumari | Last Updated : Oct 5, 2025, 03:51 PM IST
  • ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് യുഎഇഎഫ് രംഗത്ത്
  • സംഭവത്തിൽ കേരള പോലീസ് അന്വേഷണം നടത്തിയാൽ സത്യം തെളിയില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് വ്യക്തമാക്കി
Sabarimala Gold Plate Controversy: ശബരിമല സ്വര്‍ണപ്പാളി വിവാദം: കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ്

കോഴിക്കോട്: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് യുഎഇഎഫ് രംഗത്ത്.   സംഭവത്തിൽ കേരള പോലീസ് അന്വേഷണം നടത്തിയാൽ സത്യം തെളിയില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് വ്യക്തമാക്കി. 

Add Zee News as a Preferred Source

Also Read: ശബരിമലയിലെ സ്വർണപ്പാളി വിവാദം: ചോദ്യം ചെയ്യലിനായി ഉണ്ണികൃഷ്ണൻ പോറ്റി വീണ്ടും ദേവസ്വം ആസ്ഥാനത്ത്

സത്യം പുറത്തുവരണമെങ്കിൽ സിബിഐയെ ഏല്‍പ്പിക്കണമെന്നും ഇവിടെനിന്ന് അന്വേഷിച്ചാല്‍ സത്യസന്ധമായ റിപ്പോര്‍ട്ട് പുറത്തുവരില്ലെന്നും. അങ്ങനെയെങ്കില്‍ അയ്യപ്പന്‍ അതിനു മാപ്പു നല്‍കില്ലെന്നും അതുകൊണ്ടാണല്ലോ അയ്യപ്പ സംഗമം നടത്തിയപ്പോള്‍ ഇങ്ങനെ ഒരു വിഷയം പൊന്തിവന്നതെന്നും അദ്ദേഹം പറഞ്ഞു. ഭക്തജനങ്ങളെ സംബന്ധിച്ച് വൈകാരികമായുള്ള ബന്ധമാണ് ശബരിമല അതുകൊണ്ടുതന്നെ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. 

തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പില്‍ യോജിച്ചുപോകുന്ന എല്ലാവരുമായി ഒന്നിച്ചു ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ അടൂർ പ്രകാശ് പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമെന്നും. എന്‍എസ്എസുമായി ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്നും. കേരളത്തിലെ ആരോഗ്യ രംഗം തകര്‍ന്നതിന്റെ തെളിവാണ് പാലക്കാട്ടെ കുട്ടിയുടെ കൈ മുറിച്ചു മാറ്റിയ സംഭവമെന്നും ആരോപിച്ചു.

Also Read: ശനി പൂരുരുട്ടാതി നക്ഷത്രത്തിലേക്ക്; ഇവരുടെ ഭാഗ്യം തെളിയും ഒപ്പം സാമ്പത്തിക നേട്ടങ്ങളും!

ഇതിനിടയിൽ ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി ചോദ്യം ചെയ്യലിനായി വീണ്ടും ദേവസ്വം ആസ്ഥാനത്തെത്തിയിരുന്നു. ദേവസ്വം വിജിലൻസ് എസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. പോറ്റിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച കാര്യങ്ങളിലും ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News