)
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തു. ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനം. നിലവിൽ ഹരിപ്പാട് ഡെപ്യൂട്ടി കമ്മീഷണറാണ് മുരാരി ബാബു. 2019ൽ സ്വർണപ്പാളി ചെമ്പാണെന്ന് റിപ്പോർട്ട് നൽകിയത് മുരാരി ബാബുവായിരുന്നു.
സ്വര്‍ണം പൂശിയത് ചെമ്പായി എന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. അതാണ് താൻ റിപ്പോർട്ട് ചെയ്തതെന്നായിരുന്നു മുരാരി ബാബുവിന്റെ പ്രതികരണം. ചെമ്പാണെന്ന് തെളിഞ്ഞതുകൊണ്ടാണ് നവീകരണം നടത്തേണ്ടി വന്നത്. വീഴ്ചയില്‍ തനിക്ക് പങ്കില്ലെന്നും മുരാരി ബാബു പറഞ്ഞു. തിരുവാഭരണ കമ്മീഷണർ പരിശോധിച്ച ശേഷമാണ് താൻ നൽകിയ റിപ്പോർട്ടിന്മേൽ തുടർനടപടികളിലേക്ക് കടന്നത്. അവർ വന്നുപരിശോധിച്ച ശേഷം 2019-ൽ ഇത് ഇളക്കിയെടുത്ത് കൊണ്ടുപോകുകയായിരുന്നു. ജൂലൈ മാസത്തിലായിരുന്നു കൊണ്ടുപോയത്. എന്നാൽ ഈ സമയം തനിക്ക് ആയിരുന്നില്ല ചുമതലയെന്ന് മുരാരി ബാബു വ്യക്തമാക്കി.
2019ലെ മഹ്സറിൽ ശബരിമലയിലേത് ചെമ്പ് പാളികളാണ് എന്നെഴുതിയതിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, തിരുവാഭരണം കമ്മീഷണർ, എക്സിക്യൂട്ടീവ് ഓഫീസർ എന്നിവർക്ക് പങ്കുണ്ടെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവാണ് ഇതിന് നിർദേശം നൽകിയതെന്നാണ് വിജിലൻസ് ഹൈക്കോടതിയിൽ നൽകിയ ഇടക്കാല റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. 2024 ൽ സ്വർണപ്പാളി വീണ്ടും നവീകരിക്കാനായി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകണമെന്ന് അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു ആവശ്യപ്പെട്ടിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാൽ അന്ന് മുരാരി ബാബുവിന്റെ കത്ത് ദേവസ്വം ബോർഡ് തള്ളുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.