തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ ചോദ്യം ചെയ്യലിനായി ഉണ്ണികൃഷ്ണൻ പോറ്റി വീണ്ടും ദേവസ്വം ആസ്ഥാനത്തെത്തിയാതായി റിപ്പോർട്ട്. ദേവസ്വം വിജിലൻസ് എസ്പിയുടെ നേതൃത്വത്തിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്നത്.
Also Read: അന്വേഷണവുമായി സഹകരിക്കും; സ്വര്‍ണപ്പാളി വിവാദത്തിൽ പ്രതികരിച്ച് നടൻ ജയറാം
പോറ്റിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച കാര്യങ്ങളിൽ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും ഒപ്പം പോറ്റിയുടെ സാമ്പത്തിക ഇടപാടുകളും വിജിലൻസ് പരിശോധിക്കും. തിരുവനന്തപുരം, ബെംഗളൂരു എന്നിവിടങ്ങളിലെ ഭൂമി ഇടപാടുകളും സാമ്പത്തിക സ്രോതസുകളെക്കുറിച്ചും ഉണ്ണികൃഷ്ണൻ പോറ്റിയോട് ചോദിക്കും. ഇന്നലെ ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ മൊഴികളില്‍ പൊരുത്തക്കേട് വ്യക്തമായതോടെയാണ് ഇന്ന് വീണ്ടും പോറ്റിയെ ചോദ്യം ചെയ്യുന്നത് എന്നാണ് റിപ്പോർട്ട്.
തനിക്കെതിരായ ആരോപണങ്ങളെ തള്ളിക്കൊണ്ടാണ് ഇന്നലെ ഉണ്ണികൃഷ്ണ്ണൻ പൊട്ടി ദേവസ്വം വിജിലൻസിന് മൊഴി നൽകിയത്. സ്വർണപ്പാളി ഉപയോഗിച്ച് പണം പിരിച്ചിട്ടില്ലെന്നും സ്വർണം പൂശാനുള്ള ചെലവ് വഹിച്ചത് താനടക്കം മൂന്ന് പേരാണെന്നും ഉണ്ണികൃഷ്ണൻ പോറ്റി ഇന്നലെ മൊഴി നൽകിയിരുന്നു. മാത്രമല്ല അറ്റകുറ്റപണിക്കായി കൊണ്ടുപോയ സ്വർണപ്പാളി ചെന്നൈയിലെത്തിക്കാൻ വൈകിയത് സാങ്കേതിക തടസങ്ങളാലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. മാത്രമല്ല സഹായിയായ വാസുദേവൻ കള്ളം പറഞ്ഞതാണെന്നും പോറ്റി മൊഴി നൽകിയിട്ടുണ്ട്.
Also Read: രാജസ്ഥാൻ മരുഭൂമിയിലേക്ക് മണൽ അയക്കാൻ നോക്കണ്ട; തരൂരിനെ വെല്ലുവിളിച്ച് സഞ്ജു, വീഡിയോ വൈറൽ
സ്വർണം പൂശാൻ തന്ന പീഠം യോജിക്കാതെ വന്നപ്പോൾ വാസുദേവന് കൈമാറുകയായിരുന്നുവെന്നും ഇത് പിന്നീട് സന്നിധാനത്തേക്ക് കൈമാറി എന്നാണ് വാസുദേവൻ തന്നോട് പറഞ്ഞതെന്നും. വിവാദമായ ശേഷമാണ് തനിക്ക് പീഠം കൈമാറിയതെന്നും. കൃത്യമായ നടപടിക്രമങ്ങളിലൂടെയാണ് പാളികൾ കൈപ്പറ്റിയതെന്നും പോറ്റി ദേവസ്വം വിജിലൻസിനോട് പറഞ്ഞിട്ടുണ്ട്.
ഇതിനിടയിൽ പോറ്റിയുടെ സഹായികളായ വാസുദേവൻ, അനന്ത സുബ്രമണ്യം, രമേശ് എന്നിവരെയും ചോദ്യം ചെയ്യാന് ദേവസ്വം വിജിലാൻസ് ഒരുങ്ങുകയാണ് എന്നും റിപ്പോർട്ടുണ്ട്. അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് വഴിവിട്ട സഹായമാണ് തിരുവിതാംകൂർ ദേവസ്വം ഉദ്യോഗസ്ഥരിൽനിന്നും ലഭിച്ചതെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റ അടിസ്ഥാനത്തിൽ അന്വേഷണം തിരുവിതാംകൂർ ദേവസ്വം ഉദ്യോഗസ്ഥരിലേക്കും വ്യാപിപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









