)
തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴികളിൽ ദുരൂഹതയെന്ന് ദേവസ്വം വിജിലൻസ്. അതുകൊണ്ടുതന്നെ വിഷയത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും എന്നാണ് സൂചന.
ശബരിമല സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്പോൺസർ-ഉദ്യോഗസ്ഥ കൂട്ടുകെട്ട് ഉണ്ടായോ എന്നൊരു നിഗമനവുമുണ്ട്. കാരണം ഈ വിഷയത്തിൽ ഉദ്യോഗസ്ഥരും ഉരുണ്ടു കളിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. കാരണം 2019 ൽ ചെമ്പ് എന്ന് കുറിച്ചത് ധാരണ പിഴവാണെന്നാണ് ഉദ്യോഗസ്ഥർ മൊഴി നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സ്വർണപാളിയിൽ ശാസ്ത്രീയ പരിശോധന നടത്തേണ്ടിവരുമെന്നും കൊണ്ടുപോയ പാളിയാണോ പൊട്ടി തിരിച്ചു കൊണ്ടുവന്നതെന്ന് സ്ഥിരീകരിക്കേണ്ടി വരും എന്നാണ് ദേവസ്വം വിജിലൻസ് പറഞ്ഞത്.
ഇന്നലെ ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്യലിനായി ദേവസ്വം ആസ്ഥാനത്ത് വിളിച്ചു വരുത്തിയിരുന്നു. ദേവസ്വം വിജിലൻസ് എസ്പിയുടെ നേതൃത്വത്തിലായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തത്. പോറ്റിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച കാര്യങ്ങളിലും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു എന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം, ബെംഗളൂരു എന്നിവിടങ്ങളിലെ ഭൂമി ഇടപാടുകളും സാമ്പത്തിക സ്രോതസുകളെക്കുറിച്ചും ഉണ്ണികൃഷ്ണൻ പോറ്റിയോട് ചോദിക്കുമെന്ന് ഇന്നലെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴികളിലെ പൊരുത്തക്കേടായിരുന്നു ഇന്നലെ വീണ്ടും പോറ്റിയെ ചോദ്യം ചെയ്യാണ് വിളിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.