)
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദക്കേസിൽ നിർണ്ണായക മൊഴിയുമായി ഉണ്ണികൃഷ്ണൻ പോറ്റി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് എന്നാണ് റിപ്പോർട്ട്.
നടന്നത് വൻ ഗൂഢാലോചന ആണെന്നും അതിൽ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും, സ്വര്‍ണം ഉദ്യോഗസ്ഥര്‍ക്ക് വീതിച്ച് നല്‍കിയെന്നും ഉണ്ണികൃഷ്ണന് പോറ്റി മൊഴി നല്‍കിയിട്ടുണ്ട്. കല്‍പേഷ് വന്നതും ഈ ഗൂഢാലോചനയുടെ ഭാഗമായാണെന്നാണ് ഉണ്ണികൃഷ്ണന് പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ പറഞ്ഞത്. ഉണ്ണികൃഷ്ണന് പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വര്‍ണം കണ്ടെത്താനുള്ള ശ്രമത്തിലാണ് എസ്ഐടി. ഇന്ന് ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതിയിൽ ഹാജരാക്കുന്ന അന്വേഷണ സംഘം പോറ്റിയെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകിയേക്കും എന്നും റിപ്പോർട്ടുണ്ട്
ഏതാണ്ട് പത്തു മണിക്കൂറോളം ചോദ്യം ചെയ്യലിന് ശേഷമാണ് ഇന്ന് പുലർച്ചെ അന്വേഷണ സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പോറ്റിയെ ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്ന് ഉച്ചയോടെ പോറ്റിയെ റാന്നി കോടതിയിൽ ഹാജരാക്കും. പോറ്റി മോഷ്ടിച്ച സ്വർണ്ണം ബംഗളൂരു സ്വദേശിക്കാണ് കൈമാറിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മാത്രമല്ല ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരു യാത്ര ദുരൂഹമാണെന്നും എസ്ഐടി വിലയിരുത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ മുന്‍ മൊഴികളിൽ വൈരുധ്യമുണ്ടെന്നും എസ്ഐടി വിലയിരുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉണ്ണികൃഷ്ണന് പോറ്റിയെ എസ്ഐടി കസ്റ്റഡിയിലെടുത്തത്. ഉണ്ണികൃഷ്ണന് പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സന്നിധാനത്ത് എസ്ഐടി പരിശോധന നടത്തിയിരുന്നു. ഇന്നലെ ഉച്ചയോടെയാണ് പുളിമാത്തുള്ള വീട്ടില്‍ നിന്നും ഉണ്ണികൃഷ്ണന് പോറ്റിയെ എസ്ഐടി കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ക്രൈംബ്രാഞ്ചിന്റെ ഓഫീസില്‍ എത്തിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.